Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോ​ഗ്യ വകുപ്പ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് ആരോ​ഗ്യ വകുപ്പ്; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: കരിപ്പുർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവരോട് സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശം നൽകിആരോ​ഗ്യ വകുപ്പ്. കോവിഡ് മുൻകരുതലിന്റെ ഭാ​ഗാമായാണ് നിർദ്ദേശം. അപകടത്തെ തുടർന്ന് വിമാനത്താളത്തിൽ സ്‌ക്രീനിങ് ഉൾപ്പെടെയുള്ള നടപടികൾ നടത്താൻ സാധിച്ചിരുന്നില്ല. അതിനാലാണ് അപകടത്തിൽപ്പെട്ട വിമാനത്തിലെ യാത്രക്കാരുടെ കോവിഡ് പരിശോധനാഫലം കാത്തിരിക്കുന്നതിനാൽ മുൻകരുതലെന്ന നിലയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.

കൊണ്ടോട്ടി, കോഴിക്കോട് പ്രദേശങ്ങളിലായി അഞ്ഞൂറിലധികം പേർ ക്വാറന്റീനിൽ പ്രവേശിക്കേണ്ടി വരുമെന്നാണ് നിഗമനം. അപകടത്തെ തുടർന്ന് നൂറ് കണക്കിന് പേരാണ് രക്ഷാപ്രവർത്തനത്തിനായി വിമാനത്താവളത്തിലും ആശുപത്രികളിലും എത്തിച്ചേർന്നത്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർക്ക് കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യം ഒരുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കൂടാതെ മലപ്പുറത്തെ കോവിഡ് ക്ലസ്റ്ററുകളിലൊന്നാണ് കൊണ്ടോട്ടി. രക്ഷാപ്രവർത്തനത്തിനിടെ കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ സാധിച്ചിരുന്നില്ല. ഇക്കാരണത്താൽ തന്നെ രക്ഷാദൗത്യത്തിനായി എത്തിച്ചേർന്നവർ എത്രയും വേഗം സ്വയം ക്വാറന്റീനിൽ പ്രവേശിക്കാൻ സന്നദ്ധരാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ദുബായിൽ നിന്നെത്തിയ വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 190 പേരാണുണ്ടായിരുന്നത്. അപകടത്തിൽ മരിച്ചവരുടെ കോവിഡ് പരിശോധനയും നടത്തുന്നുണ്ട്. എട്ടുപേരുടെ മൃതദേഹപരിശോധന പൂർത്തിയായി. ഇവരുടെ കോവിഡ് ഫലം നെഗറ്റീവാണ്. നടപടികൾ വേഗത്തിൽ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്ന് അധികൃതർ വ്യക്തമാക്കി. മരിച്ച മറ്റുള്ളവരുടേയും കോവിഡ് പരിശോധന പൂർത്തിയായി വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP