Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും; സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ വിമാനം ഇതുവരെ പുറപ്പെട്ടില്ല

എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും; സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ വിമാനം ഇതുവരെ പുറപ്പെട്ടില്ല

സ്വന്തം ലേഖകൻ

കണ്ണൂർ: എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും. കണ്ണൂരിൽ സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ റദ്ദാക്കിയ എയർ ഇന്ത്യയുടെ കോഴിക്കോട് കണ്ണൂർ ഡൽഹി വിമാനം ഇനിയും പുറപ്പെട്ടില്ല. വിമാനത്തിന്റെ തകരാർ പരിഹരിച്ച് ഇന്ന് രാവിലെ 10 മണിയോടെ പുറപ്പെടുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്. പറഞ്ഞ സമയത്ത് വിമാനം പുറപ്പെടാതിരുന്നതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എയർ ഇന്ത്യയിൽ നിന്ന് കൃത്യമായ വിശദീകരണം ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.

ജോലിക്ക് പോകേണ്ടവരും പരീക്ഷ എഴുതാനും ഉള്ളവരടക്കമാണ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നത്. ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് എത്തിയ വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്ത ശേഷം പറന്നുയർന്നെങ്കിലും 10 മിനിറ്റിനകം തിരിച്ചിറക്കുക ആയിരുന്നു. സാങ്കേതിക തകരാർ എന്ന് വിശദീകരിച്ച എയർ ഇന്ത്യ, വിമാനം തിങ്കളാഴ്ച പുറപ്പെടില്ലെന്ന് അറിയിക്കുകയായിരുന്നു. പകരം വിമാനം ഏർപ്പെടുത്താനും അധികൃതർ തയ്യാറായില്ല. തുടർന്ന് ഹോട്ടലിലേക്ക് മാറ്റപ്പെട്ട യാത്രക്കാരാണ് എയർ ഇന്ത്യയുടെ കെടുകാര്യസ്ഥത മൂലം കുടുങ്ങി കിടക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP