Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെടുമ്പാശ്ശേരി വിമാനത്താവളം നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും; ശനിയും ഞായറും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക 12 സർവ്വീസുകൾ

നെടുമ്പാശ്ശേരി വിമാനത്താവളം നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും; ശനിയും ഞായറും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുക 12 സർവ്വീസുകൾ

സ്വന്തം ലേഖകൻ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്തും. ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം പശ്ചാത്തലത്തിലാണ് ഇത്.

ഓഗസ്റ്റ് 10, ഓഗസ്റ്റ് 11 തീയതികളിൽ നെടുമ്പാശ്ശേരിയിൽ നിന്നുള്ള 12 സർവീസുകളാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് നടത്തുക. അതിനിടെ ആഭ്യന്തര സർവീസുകൾ കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് നടത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. സർക്കാരിന്റെ ആവശ്യപ്രകാരം നേവി സർവീസുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

ടാക്സിവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായ പ്രവർത്തനം നിർത്തിയത്. ഞായറാഴ്ചവരെയാണ് നെടുമ്പാശ്ശേരി വിമനത്താവളം അടച്ചിരിക്കുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP