Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാളെ മുതൽ ആറ് ദിവസം ട്രെയിൻ സമയത്തിൽ നിയന്ത്രണം; ജനശതാബ്ദിയും ഏറനാടും വൈകി ഓടും; മാറ്റം തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളെ തുടർന്ന്

നാളെ മുതൽ ആറ് ദിവസം ട്രെയിൻ സമയത്തിൽ നിയന്ത്രണം; ജനശതാബ്ദിയും ഏറനാടും വൈകി ഓടും; മാറ്റം തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളെ തുടർന്ന്

തിരുവനന്തപുരം: വീണ്ടും ട്രെയിനുകൾ വൈകിയോടുമെന്ന അറിയിപ്പുമായി റെയിൽവെ
. പാലക്കാട് ഡിവിഷന് കീഴിലെ തിരുന്നാവായ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന അറ്റകുറ്റപണികളുടെ പ്രവർത്തനങ്ങളെ തുടർന്നാണ് ട്രെയിൻ സമയത്തിൽ മാറ്റം വരുന്നത്.

ഒക്ടോബർ 16,23,30 തിയതികളിൽ ട്രെയിൻ നമ്പർ.16606 നാഗർകോവിൽ- മാംഗ്ലൂർ ഏറനാട് എക്‌സപ്രസ്സ് സമയമാറ്റം. നാഗർകോവിലിൽ നിന്നും രണ്ട് മണിക്ക് പുറപ്പെടേണ്ട ട്രെയിൻ ഒന്നര മണിക്കൂർ വൈകി മൂന്നര മണിക്കായിരിക്കും യാത്ര പുറപ്പെടുക.

ഒക്ടോബർ 16, 23, 30 എന്നീ തീയതികളിൽ തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദിയുടെ ഇരുവശത്തേയ്ക്കുമുള്ള യാത്ര വൈകും. ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം കോഴിക്കോട് ജന ശതാബ്ദി എക്സ്‌പ്രസ് കുറ്റിപ്പുറം -തിരുന്നാവായ സെക്ഷനിൽ 35 മിനിട്ട് വൈകി ഓടും. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേയ്ക്ക് ഉച്ചക്ക് 1.45ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ.12075 കോഴിക്കോട്-തിരുവനന്തപുരം ജൻ ശതാബ്ദി എക്‌സ്പ്പ്രസ് ഉച്ചക്ക് 2.20ന് പുറപ്പെടുന്നതിനാൽ 35 മിനിട്ട് വൈകിയോടും.

ഒക്ടോബർ 17,24,31 എന്നീ തിയതികളിൽ രണ്ട് മണിക്ക് നാഗർകോവിലിൽ നിന്ന് പുറപ്പെടേണ്ടട്രെയിൻ നമ്പർ 16606 നാഗർകോവിൽ -മാംഗ്ലൂർ ഏറനാട് എക്‌സപ്രസ്സ് ഒരു മണിക്കുർ വൈകി 3 മണിക്കായിരിക്കും പുറപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP