Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കാട്ടാക്കടയിലെ പ്രതിയെ വെറുതെ വിട്ടു; ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർത്തു; സോളാർ കമ്മീഷൻ കോമാളി: വി.ഡി സതീശൻ; എഐ ക്യാമറയിലും കെ ഫോണിലും നിയമ നടപടികളിലേക്ക് പ്രതിപക്ഷം

കാട്ടാക്കടയിലെ പ്രതിയെ വെറുതെ വിട്ടു; ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർത്തു; സോളാർ കമ്മീഷൻ കോമാളി: വി.ഡി സതീശൻ; എഐ ക്യാമറയിലും കെ ഫോണിലും നിയമ നടപടികളിലേക്ക് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: എസ്എഫ്ഐയ്ക്ക് വേണ്ടി സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകർത്തുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ക്രിമിനൽ കുറ്റങ്ങൾ ചെയ്തിട്ടും നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. കാട്ടാക്കടയില ആൾമാറാട്ടം എന്ന ക്രിമിനൽ കുറ്റം നടന്നിട്ടും പ്രതിയായ എസ്എഫ്ഐ നേതാവാിനെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല. വിദ്യാർത്ഥി സംഘടന നടത്തുന്ന ക്രമക്കേടുകൾക്ക് നേതാക്കന്മാർ കുടപിടിച്ചു കൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം നടക്കും മുൻപേ ഉന്നത വിദ്യാഭ്യാസ മന്ത്രി വന്ന് ക്ലീൻ ചിറ്റ് നൽകി എസ്എഫ്ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇതിനപ്പുറം അന്വേഷണം നടത്താൻ പൊലീസ് തയ്യാറാകില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. കെ.ഫോണിന് ചൈനയിൽ നിന്ന് കേബിളുകൾ വരുത്തിയതെന്നതിന്റെ ആധികാരിക രേഖകൾ തങ്ങളുടെ പക്കലുണ്ട്. വിലകുറഞ്ഞ കേബിൾ കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. അഴിമതിയിൽ നിയമനടപടികൾ സ്വീകരിക്കും. എഐ കാമറ വിഷയത്തിലും കെ.ഫോണിലും നിയമ വൈകാതെ കേസ് ഫയൽ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

സോളാർ കമ്മീഷൻ അന്വേഷണം മൂഴുവൻ കോമാളിത്തരങ്ങളായിരുന്നു. ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉമ്മൻ ചാണ്ടിക്കും മറ്റ് നേതാക്കൾക്കെതിരെ മുഖ്യമന്ത്രി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കോമാളി കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളെയും കുടുംബാംഗങ്ങളെയും സർക്കാർ ബുദ്ധിമുട്ടിച്ചത്. കാലം കണക്ക് ചോദിക്കുമെന്ന് അന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ നടക്കുന്നത്. വേറൊരു സ്ത്രീ വന്ന് മുഖ്യമന്ത്രിയേയും കുടുംബത്തേയും അവർ താറടിക്കുന്നുവെന്നും പ്രതിപക്ഷ മനതാവ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP