Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അഗസ്ത്യാർകൂട സന്ദർശനം: ബുക്കിങ് ജനു 8 മുതൽ; ട്രക്കിങ് ജനു 14 മുതൽ ഫെബ്രു 18 വരെ

അഗസ്ത്യാർകൂട സന്ദർശനം: ബുക്കിങ് ജനു 8 മുതൽ; ട്രക്കിങ് ജനു 14 മുതൽ ഫെബ്രു 18 വരെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരമാവധി 100 പേർക്കുമാത്രമേ ഒരു ദിവസം പ്രവേശനം അനുവദിക്കുകയുള്ളൂ. സന്ദർശന പാസ്സുകൾക്ക് ഓൺലൈനായോ അക്ഷയകേന്ദ്രം മുഖേനയോ അപേക്ഷിക്കാം. വനം വകുപ്പിന്റെ ഓദ്യോഗിക വെബ്‌സൈറ്റായ www.forest.kerala. gov.in അല്ലെങ്കിൽ serviceonline.gov.in/trekking സന്ദർശിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ബുക്കിങ് സൗകര്യം ജനു.എട്ടിന് രാവിലെ 11 മണി മുതൽ ലഭ്യമാകുന്നതാണ്. അക്ഷയകേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടേയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരേണ്ടതാണ്. ട്രക്കിംഗിൽ പങ്കെടുക്കു ക്കുന്നവരുടെ തിരിച്ചറിയൽ കാർഡ് നമ്പർ ഓൺലൈൻ അപേക്ഷയിൽ ഉൾപ്പെടുത്തേണ്ടതാണ്.

പരമാവധി 10 ആളുകളെ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്തുകയുള്ളു. ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 1,100/ രൂപയാണ്. അക്ഷയകേന്ദ്രങ്ങൾ മുഖേന ബുക്ക് ചെയ്യുമ്പോൾ അഞ്ചുപേർ വരെയുള്ള ടിക്കറ്റിന് 50 രൂപയും പത്തുപേർ വരെയുള്ള ടിക്കറ്റിന് 70 രൂപയും അധികമായി നൽകേണ്ടിവരും.

നല്ല ശാരീരിക ക്ഷമതയുള്ളവർ മാത്രമേ ട്രക്കിംഗിൽ പങ്കെടുക്കാവു. സ്ത്രീകൾക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കുന്നതല്ല.14 വയസ്സിനു താഴെയുള്ള കുട്ടികൾ അപേക്ഷിക്കേണ്ടതില്ല. സന്ദർശകർടിക്കറ്റ് പ്രിന്റ്ഔട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ അസ്സലും സഹിതം ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രക്കിങ് ദിവസം രാവിലെ 7 മണിക്ക് എത്തിച്ചേരേണ്ടതാണ്. ഒരു ടിക്കറ്റിൽ ഉൾപ്പെ ഒരാളെങ്കിലും ടിക്കറ്റ് പ്രിന്റ് ഔട്ടിനോടൊപ്പമുള്ള സത്യപ്രസ്താവന ഒപ്പിട്ട് നല്കേണ്ടതാണ്. 10 പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഒരു ഗൈഡിന്റെ സേവനം ലഭ്യമാക്കും.

സന്ദർശകർ പൂജാദ്രവ്യങ്ങൾ, പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവ കാണ്ടുപോകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. വനത്തിനുള്ളിൽ പുകവലി, ഭക്ഷണം പാകം ചെയ്യൽ എന്നിവയും അനുവദിക്കുന്നതല്ല. നിരോധനം ലംഘിക്കുന്നവർക്കെതിരെ പിഴയടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ്.സന്ദർശകരുടെ സൗകര്യാർത്ഥം ബോണക്കാട്, അതിരുമല എന്നീ സ്ഥലങ്ങളിൽ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ-ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പി ടി പി നഗറിലുള്ള തിരുവനന്തപുരം വെൽഡ്ലൈഫ് വാർഡന്റെ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഫോൺ - 0471 2360762

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP