Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീണ്ടും 'ദീപ'യടി ആരോപണം; ജിനേഷ് കുമാർ എരമത്തിന്റെ കവിത പലരുടെയും പേരിൽ പ്രസിദ്ധീകരിക്കപ്പെടുന്നതായി പരാതി; ചെറിയ മാറ്റം പോലും വരുത്താതെ 'പിന്നെ' എന്ന കവിത വിവിധ മാഗസിനുകളിൽ പ്രത്യക്ഷപ്പെട്ടു; കവിത മോഷണത്തിൽ കുരുങ്ങിയതിൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് മാഗസിനും; പൊലീസിന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കവി

വീണ്ടും 'ദീപ'യടി ആരോപണം; ജിനേഷ് കുമാർ എരമത്തിന്റെ കവിത പലരുടെയും പേരിൽ പ്രസിദ്ധീകരിക്കപ്പെടുന്നതായി പരാതി; ചെറിയ മാറ്റം പോലും വരുത്താതെ 'പിന്നെ' എന്ന കവിത വിവിധ മാഗസിനുകളിൽ പ്രത്യക്ഷപ്പെട്ടു; കവിത മോഷണത്തിൽ കുരുങ്ങിയതിൽ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് മാഗസിനും; പൊലീസിന് പരാതി നൽകിയിട്ടും നടപടിയില്ലെന്ന് കവി

കെ വി നിരഞ്ജൻ

കോഴിക്കോട്: എസ് കലേഷിന്റെ കവിത സ്വന്തം പേരിലാക്കി ഓൾ കേരള പ്രൈവറ്റ് കോളെജ് ടീച്ചേഴ്സ് അസോസിയേഷൻ മാസികയിൽ പ്രസിദ്ധീകരിച്ച ദീപാ നിശാന്ത് വെട്ടിലായത് അടുത്തിടെയാണ്. കവിയും ചലച്ചിത്രനിരൂപകനും അദ്ധ്യാപകനുമെല്ലാമായ ജിനേഷ് കുമാർ എരമം രചിച്ച 'പിന്നെ' എന്ന കവിതയും ഇത്തരത്തിൽ മോഷണം പോയി. ഒരാളല്ല ഈ കവിതയെ പലരും ചൂണ്ടിയെടുത്ത് സ്വന്തം പേരിൽ പ്രസിദ്ധീകരിക്കുന്നു എന്നതാണ് കൗതുകമുള്ള കാര്യം. കവിതയുടെ ചില വരികൾ ഒഴിവാക്കിയാണ് പല മാസികയിൽ ഈ കവിത പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വിഷം തിന്നു മുഴച്ചു/കൃഷി ചെയ്യണം/പിന്നെയാവാം/കൊഴുപ്പേരി വീർത്തു/ പുലർച്ചെയ്ക്കണീറ്റ് നടക്കണം/ പിന്നെയാവാം/ എന്നു തുടങ്ങുന്ന കവിത ഒടുവിൽ നാട്ടുകാർ പറഞ്ഞു/ ഉടൻ വേണം/ പിന്നെയായാൽ പറ്റില്ല/വെച്ചിരുന്നാൽ നാറും എന്ന വരിയിലാണ് അവസാനിക്കുന്നത്. 2015 ൽ എതിർദിശ മാസികയാണ് ഈ കവിത പ്രസിദ്ധീകരിക്കപ്പെട്ടത്. പിന്നിട് ഈ കവിത ജിനേഷ് കുമാർ ഫേസ് ബുക്കിലും പോസ്റ്റു ചെയ്തു. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലായി. ഈ കവിതയാണ് പലരും പകർത്തിയെടുക്കുന്നത്. ആദ്യമൊക്കെ സമൂഹ മാധ്യമങ്ങളിലായിരുന്നു കവിത പലരുടേതായി വന്നത്. പിന്നീട് മാസികകളിലും കവിത പലരുടെയും പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. 'പിന്നെയാവാം' എന്ന തലക്കെട്ടും നൽകിയാണ് മുൻതഷീർ കരുളായിയുടെ പേരിലും 'മടി' എന്ന തലക്കെട്ടിൽ ഷമാലുദ്ദീൻ ചൂലിപ്പാടത്തിന്റെ പേരിലും വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. ജിനേഷിന്റെ കവിതയിൽ നിന്ന് ഒന്നോ രണ്ടോ വരി മാത്രം ഒഴിവാക്കിയാണ് ഇവരെല്ലം കവിതയെ സ്വന്തം പേരിലേക്ക് ആക്കുന്നത്.

തന്റെ കവിത മോഷ്ടിക്കുന്നവർക്കെതിരെ പകർപ്പവകാശ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ജിനേഷ് കണ്ണൂർ ജില്ലാ പൊലീസ് ചീഫിന് ഉൾപ്പെടെ നേരത്തെ പരാതിയും നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിലൊന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇദ്ദേഹത്തിന്റെ കവിത ഇപ്പോഴും പലരുടേതായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.കവിതയുമായി ബന്ധപ്പെട്ട് തന്നെ മറ്റൊരു വിവാദവും ഉയർന്നുവന്നിട്ടുണ്ട്. കൂത്തുപറമ്പ് നിർമ്മലഗിരി കോളെജിലാണ് സംഭവം. കെ എസ് യു യൂണിയൻ പ്രസിദ്ധീകരിച്ച മാഗസിനിലെ കവിത എസ് എഫ് ഐ യൂണിയൻ പ്രസിദ്ധീകരിച്ച മാഗസിനിൽ വന്നുവെന്നതാണ് ആക്ഷേപം.

2014-15 വർഷത്തെ കൂത്തുപറമ്പ് നിർമ്മലഗിരി കോളേജ് യൂണിയൻ ഇറക്കിയ സ്മൈലി മാഗസിനിലെ കവിതയുടെ തനിപ്പകർപ്പ് 2017-18 വർഷത്തെ നിർമ്മലഗിരി കോളെജ് യൂണിയൻ മാഗസിനിൽ അച്ചടിച്ച് വന്നതാണ് വിവാദമായിട്ടുള്ളത്. 2015 ൽ ജിതിൻ ജോസഫ് എഡിറ്റർ ആയ സ്മൈലി മാഗസിനിൽ ആഷ്ബിൻ അബ്രഹാം എഴുതിയ രക്തം എന്ന കവിതയാണ് 2018 ലെ ആശ്വിൻ ഷാജ് എഡിറ്ററായുള്ള കോളെജ് യൂണിയന്റെ ടെർമിനേറ്റ് മാഗസിനിൽ തലക്കെട്ട് ഇല്ലാതെ പ്രസിദ്ധീകരിച്ചിട്ടുള്ളത്. കോളെജിലെ എസ് എഫ് ഐ പ്രവർത്തകന്റെ പേരിലാണ് ഈ കവിത പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതോടെ ആക്ഷേപവുമായി കെ എസ് യു ക്കാർ രംഗത്ത് വന്നു. സംഭവം വിവാദമായതോടെ വിദ്യാർത്ഥികളിൽ നിന്ന് മാഗസിൻ തിരിച്ച് വാങ്ങാനാണ് കോളേജ്് യൂണിയന്റെ തീരുമാനം. കവിതയുള്ള പേജ് നീക്കം ചെയ്ത് മാഗസിൻ തിരിച്ചു നൽകാനാണ് യൂണിയൻ നീക്കം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP