Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 106 ആയി; മരിച്ചവരിൽ 78 പേരെ തിരിച്ചറിഞ്ഞു; ചിന്നിച്ചിതറിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവന്നേക്കും: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സർക്കാറിന്റെ ധനസഹായം

പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 106 ആയി; മരിച്ചവരിൽ 78 പേരെ തിരിച്ചറിഞ്ഞു; ചിന്നിച്ചിതറിയ മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവന്നേക്കും: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സംസ്ഥാന സർക്കാറിന്റെ  ധനസഹായം

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കമ്പപ്പുരയ്ക്ക് തീപിടിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കയാണ്. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരം ആയതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും. 23 പേരുടെ നില ഗുരതരമാണെന്നാണ് റിപ്പോർട്ടുകൾ. 400 ലേറെ പേർക്കാണ് പരിക്കേറ്റിരിക്കുന്നത്.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം അറിയിച്ചു. ഗുരുതര പരുക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര പരുക്കു പറ്റിയവർക്ക് 50000 രൂപയും നൽകും. പരുക്കേറ്റവർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ സൗജന്യമായി നൽകുന്നതിനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.

 

ശനിയാഴ്ച അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച വെടിക്കെട്ട് അപകടത്തിലേക്ക് നീങ്ങിയത് ഞായറാഴ്‌ച്ച രാവിലെ മൂന്ന് മണിയോടെയാണ്. മൂന്ന് മണിയോടെ അമിട്ട് പൊട്ടിക്കുന്ന സമയമായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്താണ് കമ്പപ്പുര. കോൺക്രീറ്റ് തൂണിൽ ഓട് മേഞ്ഞതാണ് കെട്ടിടം. ശക്തമായ സ്‌ഫോടനത്തിൽ കോൺക്രീറ്റും ഓടും ശരീരത്തിൽ തറച്ചുകയറിയാണ് പലർക്കും പരിക്കേറ്റത്.

വെടിക്കെട്ട് നടന്നു കൊണ്ടിരിക്കെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ച കമ്പപ്പുരക്ക് തീപിടിച്ചാണ് ദുരന്തം ഉണ്ടായത്. രണ്ടു കിലോ മീറ്ററിനുള്ളിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായി. ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. സമീപത്തുള്ള നൂറിലേറെ വീടുകൾക്കും കേടുപാടുകൾ പറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജ്, കിംസ് ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, കൊല്ലം മെഡിസിറ്റി, എൻ എസ് ആശുപത്രി, കൊല്ലം കിംസ് തുടങ്ങിയ ആശുപത്രികളിലാണ് പൊള്ളലേറ്റവരെ പ്രവേശിപ്പിച്ചത്. പലരുടെയും നില അതീവ ഗുരുതരമാണ്.

രാത്രി പതിനൊന്നരയോടെയാണ് വെടിക്കെട്ട് തുടങ്ങിയത്. മുൻ കാലങ്ങളിൽ മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. എന്നാൽ, ഇത്തവണ മത്സര വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല. വെടിക്കെട്ട് അവസാനിക്കുന്നതിനു അര മണിക്കൂർ മുൻപാണ് അപകടം ഉണ്ടായത്. വൈദ്യുതി നിലക്കുകയും ദേവസ്വം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തതോടെ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയാൻ കഴിഞ്ഞില്ല. ഫയർ സർവീസ് എത്തി വെള്ളം ചീറ്റി തീ കെടുത്തിയ ശേഷമാണു രക്ഷാ പ്രവർത്തനം തുടങ്ങിയത്.

മരിച്ചവരിൽ ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. സജി സെബാസ്റ്റ്യൻ എന്ന പൊലീസുകാരനാണ് മരിച്ചത്. 20 ഓളം അമിട്ടുകളാണ് കമ്പപ്പുരയ്ക്കകത്ത് ഉണ്ടായിരുന്നത്. അപകടത്തിൽ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകർന്നു. ക്ഷേത്രത്തിന്റെ മുൻഭാഗത്തും തെക്കുഭാഗത്തുള്ള കമ്പപ്പുരയോടും ചേർന്നു നിന്നവരാണ് കൂടുതലും അപകടത്തിൽപ്പെട്ടത്. സമീപത്തുള്ള വീടുകൾക്കും നാശനഷ്ടമുണ്ടായി. ഒന്നരകിലോമീറ്റർ ചുറ്റളവിൽ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി, വാർത്താവിനിമയ സൗകര്യങ്ങൾ താറുമാറായി.

മരിച്ചവരിൽ 78 തോളം പേരെ മാത്രമാണ് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ ആവശ്യമാണ്. ഇതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഒരേ സമയം അഞ്ച് മൃതദേഹങ്ങൾ വരെ പോസ്റ്റ് മോർട്ടം ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ആശ്വസ ധനസഹായം അനുവദിക്കുന്നതിന് യാതൊരു നിയന്ത്രണവുമുണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടുണ്ട്. സോണിയ ഗാന്ധി അനുശോഛനമറിയിച്ചതായും ദുഃഖം രേഖപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.

വെടിക്കെട്ടപകടത്തിൽ കരാറുകാർക്കും ക്ഷേത്രഭാരവാഹികൾക്കുമെതിരെ പൊലീസ് കേസെടുത്തു. രണ്ടു കരാറുകാരാണ് ഉണ്ടായിരുന്നത്. കരാറുകാരിൽ ഒരാൾ കഴക്കൂട്ടം സ്വദേശി ഉമേഷാണ്. ഇയാൾ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്. അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനാണ് ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തത്.

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ പരവൂർ ദുരന്തത്തിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും അദ്ദഹേത്തിന് ഒപ്പമുണ്ടായിരുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് അമിത് ഷാ കേരളത്തിലെത്തിയത്. 

 പൊലീസ് ഉദ്യോഗസ്ഥൻ സജി സെബാസ്റ്റ്യനും ഉൾപ്പെടുന്നു. ഞായറാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ദുരന്തം. ശനിയാഴ്ച അർദ്ധരാത്രി 12 മണിക്കാണ് വെടിക്കെട്ട് ആരംഭിച്ചത്. വെടിക്കെട്ടിന്റെ അവസാന ഘട്ടമാകാറായപ്പോൾ കമ്പപ്പുരയ്ക്ക് തീ പിടിക്കുകയായിരുന്നു. ക്ഷേത്രത്തിന് തെക്ക് ഭാഗത്തുള്ള കമ്പപ്പുരയാണ് കത്തിയത്.

വെടിക്കെട്ടപകടത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അറിയിച്ചു. രക്ഷാ പ്രവർത്തനം പൂർത്തിയാക്കി. മന്ത്രിമാരായ ഷിബു ബേബി ജോൺ, വി എസ് ശിവകുമാർ എന്നിവർ രാവിലെ തന്നെ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവരെ എവിടെ ചികിത്സിക്കണമെന്ന കാര്യത്തിൽ രോഗികളുടെ ബന്ധുക്കൾക്ക് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മത്സരകമ്പക്കെട്ടിന് കളക്ടർ അനുമതി നൽകിയിരുന്നില്ല. എന്നാൽ അവസാന നിമിഷം ഒരാൾക്കു മാത്രം അനുമതി ലഭിച്ചു.പക്ഷെ അനുമതി ലഭിക്കാതെ തന്നെ നിരവധി പേർ മ്ത്സരകമ്പക്കെട്ടിൽ പങ്കെടുത്തതാണ് അപകടത്തിൽ കലാശിച്ചത്. പരുക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.കൊല്ലത്തേയും തിരുവനന്തപുരത്തേയും ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കുന്നത്. മരിച്ചവരെ തിരിച്ചറിയാനായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

ഹെൽപ്‌ലൈൻ നമ്പർ: 04742512344 കൺട്രോൾ റൂം നമ്പർ: 9497960778, 9497930889 ടോൾ ഫ്രീ നമ്പർ: 1077. കലക്ടറേറ്റ് കൺട്രോൾ റൂം: 0474 2794002

 കൊല്ലം ജില്ലയിൽ ചികിത്സയിലുള്ള പരിക്കേറ്റവർ

1. ഉമേഷ് (35) കഴക്കൂട്ടം
2. രഞ്ജി (22) പ്രശാന്ത് നഗർ
3. ചന്ദ്രബോസ് (35) തലയ്‌ക്കോട്
4. ശബരി (14) വാരിയച്ചിറ
5. അജിത്ത് (27) ചടയമംഗലം
6. വിഷ്ണു (24) പുന്നക്കുളം
7. അനി (47) പരവൂർ
8. വിനോദ് (34) പള്ളിപ്പുറം
9. വേണു (56) പരവൂർ
10. അമ്പാടി (21) മെഡിക്കൽ കോളേജ്
11. വിഷ്ണു (21) ഉള്ളൂർ
12. രമേശൻ (42) കഴക്കൂട്ടം
13. രാജേന്ദ്രൻ (50) പരവൂർ
14. രാജേന്ദ്രൻ (52) ഒഴുകുപാറ
15. ഭാസ്‌കരൻ (65) പരവൂർ
16. സത്യൻ (55) കഴക്കൂട്ടം
17. സതീശൻ (50) കോലിയക്കോട്
18. ജോയ് (35) ആറ്റിങ്ങൽ
19. സുരേന്ദ്രൻ (67) കഴക്കൂട്ടം
20. രാജു (38) നാവായിക്കുളം
21. രാജു (28) നാവായിക്കുളം
22. അച്ചു (14) ചിറക്കര
23. രാജേഷ് (33) പരവൂർ
24. മണികണ്ഠൻ (40) വാളത്തുങ്കൽ
25. വിഷ്ണു (18) ചിറക്കര
26. സത്യ (40) പരവൂർ
27. ഷാജി (50) പരവൂർ
28. ശരത്ത് (21) മുറിഞ്ഞപാലം
29. കണ്ണൻ (27) കഴക്കൂട്ടം
30. സജീർ (27) പരവൂർ
31. കുമാർ (37) കൊട്ടിയം
32. ബാബു (47) കൊണേ്്ടാടി
33. ഗോപു (48) കൊണേ്്ടാടി
34. സുനിൽ (33) വർക്കല
35. മനോജ് (28) നെടുങ്ങോലം
36. വൈശാഖ് (17) ചിറയിൻകീഴ്
37. നൗഷാദ് (36) പള്ളിപ്പുറം
38. രാജൻ (50) ആറ്റിങ്ങൽ
39. അനിൽകുമാർ (44) ഇടവ
40. സജീവ് (38) ആനാട്
41. അശോകൻ (48) പരവൂർ
42. ചിന്നു (18) ശീമാട്ടി
43. മുരളീധരൻ (58) കല്ലുവാതിൽക്കൽ
44. ശശിധരൻ (48) കല്ലുവാതിൽക്കൽ
45. അനുഷ് ബാബു (28) കാവനാട്
46. മണിലാൽ (34) കല്ലമ്പലം
47. സനൽകുമാർ (29) കല്ലമ്പലം
48. സജീർ (40) കണിയാപുരം
49. അഖിൽ (21) കല്ലമ്പലം
50. അമൽ ചന്ദ്രൻ (23) കല്ലമ്പലം
51. നിജു (19) കല്ലമ്പലം
52. സുരേന്ദ്രൻ (53) കുമാരപുരം
53. മധു (47) താന്നിപ്പാറ
54. രാഹൽ (18) മരുതമ്പള്ളി
55. രാജൻ (40) മരുതപ്പള്ളി
56. വിജയൻ (50) കോവൂർ
57. അനിൽ (30) പേരൂർക്കട
58. അഖിലേഷ് (24) മുടപുരം
59. സുരേഷ് (50) നെടുങ്ങോലം
60. ജ്യോതി (46) പോങ്ങുംമൂട്
61. കൊച്ചുകുഞ്ഞ് (70) പന്നിവിഴ
62. വസന്ത (30) പരവൂർ
63. പ്രസാദ് (58) ഊട്ടിക്കട
64. മധു (47) നെല്ലേറ്റ്
65. രാജീവ്
66. അമ്പിളി (33) ചെമ്പുക്കുഴി
67. സുദർശനൻ (47) വെഞ്ഞാറമൂട്
68. സുധീർ (35) ആറ്റിങ്ങൽ
69. രാജു (43) ആറ്റിങ്ങൽ
70. സുരേന്ദ്രൻ (55) മുളവന
71. അനന്തു (18) പരവൂർ
72. വനജാക്ഷി (70)് ഇടവ
73. ബിനുു (37) നിലമേൽ
74. രതീഷ് (29) കല്ലമ്പലം
75. അജിത്ത് (16) നാവായിക്കുളം
76. മഹേഷ് (21) നാവായിക്കുളം
77. മുഹമ്മദ് ഷാ (20) ചടയമംഗലം
78. ഷഹീർ (36) കൊട്ടിയം
79. ആദർശ് (16) കൊല്ലം
80. ഇന്ദിര (48) കല്ലുവാതിൽക്കൽ
81. ദിലീപ്കുമാർ (50) ചിതറ
82. ശ്രീഹരി (17) ചിറയിൻകീഴ്

തിരുവനന്തപുരത്ത് ചികിത്സയിലുള്ളവർ

1. അരുൺ (38)
2. സുഭാഷ്(24) കോല
3. നന്ദു (40) കഴക്കൂട്ടം
4. കൃഷ്ണനുണ്ണി (32) പരവൂർ
5. വിവേക് (32) ഇരവിപുരം
6. രാജേഷ് (34) പരവൂർ
7. സജിത്ത് (33) പരവൂർ
8. ഗാനി (43)പരവൂർ
9. അനീഷ് (37) നെടുങ്ങോല
10. ആകാശ്(19) പരവൂർ
11. ജോയ്‌സ് (35) ആറ്റിങ്ങൽ
12. ആകാശ് (24) കൊല്ലം
13. സലീഷ് (32) ആറ്റിങ്ങൽ
14. കൃഷ്ണകുമാർ (33) കുമാരപുരം
15. വിനീത് ലാൽ (26) കുമാരപുരം
16. പുഷ്പരാജൻ (50) കൊല്ലം
17. അരുൺ (34) പരവൂർ
18. സൂരജ് (11) ഇടവ
19. ചന്ദ്രപ്രസാദ് (41) കൊല്ലം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP