Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഴ പെയ്‌തൊഴിഞ്ഞിട്ടും ദുരിതം മാറാതെ ജനങ്ങൾ; ആലപ്പുഴയിലും കോട്ടയത്തും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ; ദുരിതാശ്വാസ ക്യാമ്പുകളിലും സ്ഥിതി ശോചനീയം; വീടിന് പുറത്തിറങ്ങാനാകാതെ കുട്ടനാട്ടുകാർ; ഗതാഗതം പുനഃസ്ഥാപിക്കാതെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്; കോട്ടയത്ത് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ മഴക്കെടുതി രൂക്ഷം

മഴ പെയ്‌തൊഴിഞ്ഞിട്ടും ദുരിതം മാറാതെ ജനങ്ങൾ; ആലപ്പുഴയിലും കോട്ടയത്തും പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിൽ; ദുരിതാശ്വാസ ക്യാമ്പുകളിലും സ്ഥിതി ശോചനീയം; വീടിന് പുറത്തിറങ്ങാനാകാതെ കുട്ടനാട്ടുകാർ; ഗതാഗതം പുനഃസ്ഥാപിക്കാതെ ആലപ്പുഴ ചങ്ങനാശ്ശേരി റോഡ്; കോട്ടയത്ത് കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ മഴക്കെടുതി രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: കനത്ത മഴ പെയ്‌തൊഴിഞ്ഞിട്ടും ദുരിതം അവസാനിക്കാതെ ജനങ്ങൾ. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയിൽ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. കോട്ടയം ആലപ്പുഴ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളാണ് ഇപ്പോഴും വെള്ളത്തിനടിയിലുള്ളത്. നാൽപ്പതിനായിരത്തിലധികം പേരാണ് രണ്ടു ജില്ലകളിലെയും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

കുടിവെള്ളവും അവശ്യ സാധനങ്ങളും ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ അടക്കമുള്ളവർ. ഇതുസംബന്ധിച്ച വാർത്തകൾ പുറത്തുവന്നതോടെ പ്രളയ ബാധിത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ നേവിയുടെ സഹായം തേടുമെന്നും അധികൃതർ പറയുന്നു. പല ദുരിതാശ്വാസ ക്യാമ്പുകളിലും സ്ഥിതി ശോചനീയമാണ്. പ്രാധമിക കൃത്യങ്ങൾ നിർവ്വഹിക്കാൻ കഴിയാതെയും കൃത്യമായി ഭക്ഷണം ലഭിക്കാതെയും ക്യാമ്പുകളിൽ കഴിയുന്നവർ ദുരിതമനുഭവിക്കുകയാണ്.

ആലപ്പുഴ ജില്ലയിൽ മൊത്തം ആറു ലക്ഷം പേരും കുട്ടനാട്ടിൽ മാത്രം മൂന്നരലക്ഷം പേരും ദുരിതം അനുഭവിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലി സ്റ്റോറുകൾ പലതിലും അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ട്. പലസ്ഥലത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം തുടർച്ചയായ ഏഴാം ദിവസവും തടസപ്പെട്ടു. കുട്ടനാട്ടിലെ ജനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പലരും. കടകളിൽപോയി സാധനങ്ങൾ വാങ്ങാൻ പലർക്കും കഴിയുന്നില്ല.

കോട്ടയം ജില്ലയിലെ കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിലാണ് മഴക്കെടുതി രൂക്ഷം. ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയതോടെ കടുത്ത ആശങ്കയിലാണ് കോട്ടയത്തെ ജനങ്ങൾ. അതേസമയം ഇന്ന് രാത്രിമുതൽ വീണ്ടും മഴയെത്താനുള്ള സാധ്യത കൂടി കാണുന്നതോടെ ജനങ്ങൾ ആശങ്കയിൽ ആണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP