Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കേരളത്തിലെ പൊലീസുകാർ മുമ്പ് വിരൂപന്മാരായിരുന്നോ? ഇടതു ഭരണത്തിൽ പൊലീസുകാരെല്ലാം യുവനടൻ ദുൽഖർ സൽമാനെപ്പോലെ സുന്ദരന്മാരായി എന്ന് ചിന്ത ജെറോം; മാട്രിമോണിയൽ വിവാദം അവസാനിച്ചതിനു പിന്നാലെ 'സൗന്ദര്യസങ്കൽപ്പം' പുറത്തുവിട്ട യുവജന കമ്മീഷൻ അധ്യക്ഷ

കേരളത്തിലെ പൊലീസുകാർ മുമ്പ് വിരൂപന്മാരായിരുന്നോ? ഇടതു ഭരണത്തിൽ പൊലീസുകാരെല്ലാം യുവനടൻ ദുൽഖർ സൽമാനെപ്പോലെ സുന്ദരന്മാരായി എന്ന് ചിന്ത ജെറോം; മാട്രിമോണിയൽ വിവാദം അവസാനിച്ചതിനു പിന്നാലെ 'സൗന്ദര്യസങ്കൽപ്പം' പുറത്തുവിട്ട യുവജന കമ്മീഷൻ അധ്യക്ഷ

കോട്ടയം: വരനെ കണ്ടെത്താനായി ക്രിത്യൻസഭയുടെ മാട്രിമോണിയൽ വെബ്‌സൈറ്റിൽ പരസ്യം നല്കിയെന്ന ആരോപണമാണ് സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിനെ മുമ്പ് വിവാദനായികയാക്കിയത്. ജാതിമതവിരുദ്ധ നിലപാടുകൾക്കായി പ്രവർത്തിച്ചിരുന്ന പഴയ എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ് കല്യാണക്കാര്യം അടുത്തപ്പോൾ പള്ളിയെ സമീപച്ചുവെന്നാരോപിച്ച് സോഷ്യൽ മീഡിയ അടക്കം വൻ വിമർശനം ഉന്നയിച്ചു.

വിവാദങ്ങൾ കത്തിതീർന്നതിനു പിന്നാലെ ചന്ത ജെറോം രസകരമായ ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല, ഇടതു ഭരണത്തിൽ പൊലീസുകാർ സുമുഖന്മാരാകുന്നുവെന്ന കണ്ടുപിടിത്തമാണ് ചിന്ത നടത്തിയിരിക്കുന്നത്. കോട്ടയത്തു നടന്ന കേരളാ പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലാണ് ചിന്ത, പൊലീസിന്റെ സൗന്ദര്യ വർധനവ് ശ്രദ്ധയിൽപ്പെടുത്തിയത്.

പൊലീസുകാർ വെറുതേ സുന്ദരന്മാരായിരിക്കുകയല്ല, യുവ നടൻ ദുൽഖർ സൽമാനെപ്പോലെ സുന്ദരന്മാരായിരിക്കുകയാണത്രേ. പൊലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഈ പരാമർശം. മുൻ മുഖ്യമന്ത്രി നായനാരുടെ കാലത്താണ് പൊലീസ് വേഷം പരിഷ്‌കരിക്കുന്ന നടപടി ആരംഭിച്ചതെന്നും ഇത് പൊലീസ് സേനയിൽ വലിയ മാറ്റം ഉണ്ടാക്കിയെന്നും ചിന്ത പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP