Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മടിയിൽ കനമില്ല; വഴിയിൽ ഭയമില്ല; സ്വർണം കടത്താൻ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി; പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ ഐ.ടി വകുപ്പിലെത്തി എന്നുകൂടി അന്വേഷിക്കാൻ തയ്യാറാകണം; മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ. കേന്ദ്ര ഏജൻസികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിലാണ് ജയശങ്കറിന്റെ പരിഹാസം. മടിയിൽ കനമില്ല; വഴിയിൽ ഭയമില്ല എന്ന ഹാഷ്ടാഗിലാണ് അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്.

'തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്താൻ ശ്രമിച്ച കുലംകുത്തികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തെഴുതി. പത്താം ക്ലാസ് പാസാകാത്ത ഒരു ധീര വനിത എങ്ങനെ സംസ്ഥാന ഐടി വകുപ്പിന്റെ കീഴിൽ 1,70,000രൂപ മാസ ശമ്പളമുള്ള ജോലി തരപ്പെടുത്തി എന്ന കാര്യവും കൂടി അന്വേഷിക്കാൻ മറക്കരുതെന്നും' ജയശങ്കർ പരിഹസിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP