Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ബിജു രമേശ് നട്ടാൽ കുരുക്കാത്ത നുണ പറയരുത്; മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല; പരിഹാസവുമായി അഡ്വ എ ജയശങ്കർ

ബിജു രമേശ് നട്ടാൽ കുരുക്കാത്ത നുണ പറയരുത്; മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല; പരിഹാസവുമായി അഡ്വ എ ജയശങ്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബാർകോഴ ആരോപണത്തിന്റെ പുതിയ പശ്ചാത്തലത്തിൽ ബിജു രമേശ് വെളിപ്പെടുത്തൽ നടത്തിയത് ജോസ് കെ മാണിക്കെതിരെയാണ്. ബാർ കോഴ ആരോപണം ഉയർത്തിയ തന്നെ അതിൽ നിന്നും പിന്മാറാനായി പത്ത് കോടി മുൻ ധനമന്ത്രി കെ എം മാണിയുടെ മകൻ ജോസ് കെ മാണി വാഗ്ദാനം ചെയ്തു എന്നാണ് ബിജു രമേശിന്റെ പുതിയ ആരോപണം.

ഈ സംഭവത്തിൽ ഫേസ്‌ബുക്കിലൂടെ കുറിപ്പെഴുതിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ എ ജയശങ്കർ. ബിജു രമേശിന്റെ പുതിയ ആരോപണത്തെ താൻ വിശ്വസിക്കില്ല എന്ന് അടിവരയിട്ടു പറയുന്ന അദ്ദേഹം അതിന്റെ കാരണമായി മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ലെന്ന് പരിഹസിക്കുന്നു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

മാന്യന്മാരെ അപമാനിക്കരുത്. ബിജു രമേശ് വലിയ കാശുകാരനാണ്, പ്രമാണിയാണ്, അധികാര കേന്ദ്രങ്ങളിൽ സ്വാധീനമുള്ള ആളുമാണ്. എന്നു കരുതി നട്ടാൽ കുരുക്കാത്ത നുണ പറയരുത്. കെഎം മാണി സാർ ബാറുകാരിൽ നിന്ന് ഒരു കോടി രൂപ വാങ്ങിയെന്ന് ബിജു പറഞ്ഞപ്പോൾ ജനം വിശ്വസിച്ചു. കാരണം പുള്ളി അത്യാവശ്യം ടൂ,ത്രീ വാങ്ങുന്ന സ്വഭാവക്കാരനാണെന്നു പരക്കെ അറിയാമായിരുന്നു.

ആരോപണം പിൻവലിക്കാൻ ജോസ് മോൻ പത്തു കോടി രൂപ വാഗ്ദാനം ചെയ്തെന്ന് ബിജു രമേശ് പറയുന്നു. അത് ഒരിക്കലും, ഒരു കാരണവശാലും സത്യമാകാനിടയില്ല. കാരണം, മാണി സാറും മകനും പണം വാങ്ങുകയല്ലാതെ കൊടുത്ത ചരിത്രം കേട്ടിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP