Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് ബാധ സ്ഥിരീകരിച്ച പൊലീസുകാരന്റെ സാന്നിധ്യം ഉറപ്പായി; ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത് സുനിൽ തോമസ് അടക്കം 26 പേർ നിരീക്ഷണത്തിൽ‌ പോയതോടെ

കോവിഡ് ബാധ സ്ഥിരീകരിച്ച പൊലീസുകാരന്റെ സാന്നിധ്യം ഉറപ്പായി; ഹൈക്കോടതി ഈ മാസം 30 വരെ അടച്ചിടണമെന്ന് അഭിഭാഷക അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് കത്ത് നൽകിയത് സുനിൽ തോമസ് അടക്കം 26 പേർ നിരീക്ഷണത്തിൽ‌ പോയതോടെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ കോടതിയിലും എത്തിയ പശ്ചാത്തലത്തിൽ ഹൈക്കോടതി അടയ്ക്കണമെന്ന് അഭിഭാഷക അസോസിയേഷൻ. ഇക്കാര്യം ആവശ്യപ്പെട്ട് അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്ത് നൽകി. ഈ മാസം 30 വരെ ഹൈക്കോടതി അടയ്ക്കണമെന്നാണ് ആവശ്യം. പൊലീസുകാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിൽ തോമസ് അടക്കം 26 പേരാണ് നിരീക്ഷണത്തിൽ പോയത്. രണ്ട് പേർക്ക് പൊലീസുകാരനുമായി നേരിട്ട് സമ്പർക്കവുമുണ്ടായി.

17-തീയതി രാവിലെയാണ് ഇബ്രാഹിം കുഞ്ഞിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ടുമായി പൊലീസ് ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ എത്തിയത്. കോടതിയിലെത്തിയ പൊലീസുകാരൻ വിജിലൻസ് ജി പി എ രാജേഷിന് റിപ്പോർട്ട് കൈമാറി. ഈ റിപോർട്ട് ജി പ കോർട്ട് ഓഫീസർക്ക് നൽകുകയും പിന്നിട് ജഡ്ജിക്ക് കൈമാറുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ആണ് ജസ്റ്റിസ് അടക്കമുള്ളവർ നിരീക്ഷണത്തിൽ പ്രവേശിച്ചത്. പൊലീസുകാരൻ ഇന്ത്യൻ കോഫി ഹൗസ് അടക്കമുള്ള സ്ഥലങ്ങളിലും പോയിട്ടുണ്ട്. സമ്പർക്കതിൽ ഏർപെട്ടവരുടെ വിശദാംശങ്ങൾ അറിയാൻ ഹൈക്കോടതി സിസിടിവി ദൃശ്യം ഇന്ന് പരിശോധിക്കും.

കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ ഹൈക്കോടതിയിൽ എത്തിയെന്ന സ്ഥിരീകരണത്തിന് പിന്നാലെ അതീവ ജാ​ഗ്രതയിൽ കോടതിയും പരിസരപ്രദേശങ്ങളും. ഹൈക്കോടതിയും അഭിഭാഷക അസോസിയേഷൻ ഓഫീസും സമീപത്തെ എസ്‌ബിഐ ബ്രാഞ്ചും അണുവിമുക്തമാക്കി. കോവിഡ് സ്ഥിരീകരിച്ച കളമശ്ശേരി പൊലീസ്സ്‌സ്‌റ്റേഷനിലെ രണ്ടാമത്തെ പൊലീസുകാരൻ 17ാം തീയതി ഹൈക്കോടതിയിലെത്തിയിരുന്നെന്ന് സ്ഥിരീകരിച്ചതോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയത്.

കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥൻ വന്നിരുന്നു എന്ന അറിവനെ തുടർന്ന് കോഫി ഹൗസും അടച്ചു. രോഗിയുമായി സമ്പർക്ക ലിസ്റ്റിലുണ്ടായിരുന്ന ഹൈക്കോടതി ജഡ്ജി ക്വാറന്റീനിൽ പ്രവേശിച്ചു. ജസ്റ്റിസ് സുനിൽ തോമസാണ് ക്വാറന്റീനിൽ പ്രവേശിച്ചത്. സർക്കാർ അഭിഭാഷകരോടെല്ലാവരോടും ക്വാറന്റൈനിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസുകാരൻ കൊണ്ടുവന്ന രേഖകൾ ജഡ്ജി പരിശോധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് സുനിൽ തോമസ് ക്വാറന്റീനിൽ പ്രവേശിച്ചത്. അതേസമയം കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരൻ വിജിലൻസ് ഓഫിസിലും എത്തിയിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് പ്രൊസിക്യൂട്ടർ രാജേഷ് അടക്കമുള്ളവരും ക്വാറന്റീനിൽ പ്രവേശിച്ചിട്ടുണ്ട്.

വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച പൊലീസുദ്യോഗസ്ഥനൊപ്പം ജോലി ചെയ്ത പൊലീസുകാരനാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്.എറണാകുളം ജില്ലയിലെ പെരുമ്പാവൂർ സ്വദേശിയായ ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന കോവിഡ് സെന്ററിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച പൊലീസുകാരനൊപ്പം സ്ഥിരമായി യാത്ര ചെയ്തിരുന്നയാളാണ് ഇദ്ദേഹമെന്നാണ് വിവരം. ഹൈക്കോടതി കവാടത്തിലെ പൊലീസ് ഔട്ട് പോസ്റ്റിൽ ഒപ്പിട്ടശേഷമാണ് പൊലീസ് ഉദ്യോഗസ്ഥൻ കോടതി മന്ദിരത്തിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് കോടതിയിലെത്തി ഗവൺമെന്റ് പ്ലീഡർക്ക് കേസ് ഫയൽ കൈ മാറുകയും ചെയ്തു.

ഗവൺമെന്റ് പ്ലീഡറും എജി ഓഫീസിലെ ചില ജീവനക്കാരും ക്വാറന്റീനിലായിട്ടുണ്ട്. ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷൻ ഓഫീസും അടച്ചിട്ടുണ്ട്.എറണാകുളം ജില്ലയിൽ ഇന്നലെ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി 1106 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 12,479 ആയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP