Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാലക്കാട് കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്നത് ആളൂർ; മൂന്നാം പ്രതിക്ക് വേണ്ടി ഹാജരായത് ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ; ജാമ്യാപേക്ഷ ഫയൽ ചെയ്തു

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ ഷെഫിൻ അഹമ്മദ് ആണ് ഹാജരായത്.

പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. കേസിൽ മുഖ്യപ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീമിനും മകൻ റിയാസുദീനും വേണ്ടി ആളൂർ തന്നെ ഹാജരാകും എന്നാണ് സൂചന.

ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങാനാണ് സാധ്യത. വനം - വന്യജീവി സംരക്ഷണ നിയമ പ്രകാരവും സ്‌ഫോടക വസ്തു കൈവശം വെച്ചതിനുമാണ് കേസ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP