Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202106Saturday

ഒന്നാലോചിച്ചു നോക്കൂ; രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിന്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്; ഇതാണ് മാർക്‌സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം; ലോക കേരളസഭയെ ലോക ശാപ്പാട്ടു സഭയെന്ന് പരിഹസിച്ചു അഡ്വ. എ ജയശങ്കർ

ഒന്നാലോചിച്ചു നോക്കൂ; രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിന്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്; ഇതാണ് മാർക്‌സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം; ലോക കേരളസഭയെ ലോക ശാപ്പാട്ടു സഭയെന്ന് പരിഹസിച്ചു അഡ്വ. എ ജയശങ്കർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക കേരളാസഭയിലെ ചെലവിന്റെ വിശദാംശങ്ങൾ പുറത്തുവന്നതോടെ പരിഹാസവുമായി അഡ്വ. ജയശങ്കർ. ലോക കേരളാ സഭ ലോക ശാപ്പാട്ടു സഭയെന്ന് പരിഹസിച്ചാണ് ജയശങ്കർ രംഗത്തെത്തിയത്. രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിന്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്‌സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസ എന്നും ജയശങ്കർ പരിഹസിക്കുന്നു.

അഡ്വ. ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ലോക കേരള ശാപ്പാട്ടു സഭ കൊണ്ട് പ്രവാസികൾക്ക് എന്തു ഗുണമുണ്ടായി എന്നാണ് രമേശ് ചെന്നിത്തലയും മാധ്യമ സിൻഡിക്കേറ്റും ചോദിക്കുന്നത്.

ലോകത്തിന്റെ നാനാ ഭാഗത്തു നിന്നുമുള്ള പ്രതിനിധികൾക്ക് തിരുവനന്തപുരത്തു വന്നു സർക്കാർ ചെലവിൽ പുട്ടടിക്കാൻ കഴിഞ്ഞത് ചെറിയ കാര്യമല്ല. 550 രൂപയുടെ പ്രാതൽ, 1900 രൂപയുടെ ഉച്ച ഭക്ഷണം, 1700 രൂപയുടെ അത്താഴം. എല്ലാം വിഭവസമൃദ്ധം, സ്വാദിഷ്ടം. പ്രമുഖ പ്രവാസി വ്യവസായി പത്മശ്രീ രവി പിള്ളയുടെ കോവളം റാവിസ് ഹോട്ടലിൽ നിന്നാണ് മൂന്നു നേരത്തെ ശാപ്പാടും എത്തിച്ചത്. മൊത്തം ചെലവ് വെറും 59,82,600രൂപ.

ഒന്നാലോചിച്ചു നോക്കൂ: രവി മുതലാളിയുടെ ഹോട്ടലിൽ നിന്ന് രവി മുതലാളി കഴിച്ച ശാപ്പാടിന്റെ പൈസ ചെലവാക്കുന്നത് ബഹു കേരള സർക്കാർ; ഞാനും നിങ്ങളും അടയ്ക്കുന്ന നികുതിപ്പണത്തിൽ നിന്ന്. ഇതാണ് മാർക്‌സ് വിഭാവനം ചെയ്ത ശാസ്ത്രീയ സോഷ്യലിസം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP