Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നന്നായി പഠിക്കണം, പരീക്ഷയിൽ കോപ്പി അടിക്കരുത്; അച്ചടക്കം ശീലിക്കണം, ക്ലാസ് മുറികൾ വൃത്തിയായി സൂക്ഷിക്കണം; എന്നെപ്പോലെയാകരുത്: കാസർഗോഡ് സ്‌കൂളിൽ കയറിയ കള്ളന്റെ വക ഉപദേശം

നന്നായി പഠിക്കണം, പരീക്ഷയിൽ കോപ്പി അടിക്കരുത്; അച്ചടക്കം ശീലിക്കണം, ക്ലാസ് മുറികൾ വൃത്തിയായി സൂക്ഷിക്കണം; എന്നെപ്പോലെയാകരുത്: കാസർഗോഡ് സ്‌കൂളിൽ കയറിയ കള്ളന്റെ വക ഉപദേശം

കാസർഗോഡ്: മാതാപിതാക്കളും അദ്ധ്യാപകരും കുട്ടികളെ പഠിക്കണം എന്ന് പറഞ്ഞ് ഉപദേശിക്കുന്നത് സാധാരണയാണ്. എന്നാൽ ഇത്തരം ഉപദേശം ഒരു കള്ളനാണ് തരുന്നതെങ്കിലോ? കാസർഗോഡ് റെയിൽവേസ്റ്റേഷനടുത്തുള്ള മഡോണ എയുപി സ്‌കൂളിൽ കഴിഞ്ഞ ക്രിസ്മസ് ദിനം പുലർച്ചെ മോഷ്ടിക്കാൻ കയറിയ കള്ളനാണ് വിദ്യാർത്ഥികൾക്ക് ഫ്രീയായി ഉപദേശവും എഴുതി വച്ച് മടങ്ങിയത്.

ഒരാഴ്ചക്കിടെ നാല് തവണയാണ് ഈ സ്‌കൂളിൽ കള്ളൻ കയറിയത്. നാലാം തവണയാണ് സാധനങ്ങൾ മോഷണം പോയതോടൊപ്പം ചുമരുകളിൽ കള്ളന്റെ വക ഉപദേശം കിട്ടിയത്. സ്‌കൂളിലുണ്ടായിരുന്ന ക്യാമറ, ലാപ്ടോപ്പ്, മറ്റ് ചില രേഖകൾ എന്നിവയാണ് മോഷണം പോയത്. സ്‌കൂളിന്റെ പുറകുവശത്തെ വാതിൽ കുത്തിത്തുറന്നാണ് കള്ളൻ അകത്ത് കയറിയത്. ഏതാനും ക്ലാസ് മുറികളിലെ ഭിത്തികളിലാണ് കുട്ടികൾക്കുള്ള ഉപദേശങ്ങൾ കള്ളൻ രേഖപ്പെടുത്തിയത്. ക്ലാസിൽ ഉണ്ടായിരുന്ന ചുവപ്പ്, നില കളറുകളിലുള്ള സ്‌കെച്ച് പെന്നുകൾ കൊണ്ടായിരുന്നു എഴുത്ത്. നന്നായി പഠിക്കണം, പരീക്ഷയിൽ കോപ്പി അടിക്കരുത്, അച്ചടക്കം ശീലിക്കണം, ക്ലാസ് മുറികൾ വൃത്തിയായി സൂക്ഷിക്കണം, എന്നൊക്കെയാണ് കള്ളൻ കുട്ടികളെ ഉപദേശിച്ചിരിക്കുന്നത്. കീപ്പ് കാം ആൻഡ് സ്റ്റഡി വെൽ എന്ന ഇംഗ്ലീഷിലുള്ള കുറിപ്പും ഭിത്തിയിൽ കാണാം.

ആദ്യം സ്‌കൂളിൽ കള്ളൻ കയറിയ സമയത്ത് ഏതാനും സ്‌കെച്ച് പെന്നുകൾ മാത്രമാണ് മോഷണം പോയിരുന്നത്. അന്ന് പണമൊന്നും നഷ്ടപ്പെട്ടിരുന്നില്ല. തൊട്ടടുത്ത ദിവസവും സ്‌കൂളിൽ കയറിയ കള്ളൻ കുട്ടികൾ കാരുണ്യപെട്ടിയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. നാല് ദിവസത്തിന് ശേഷം വീണ്ടും കള്ളൻ സ്‌കൂളിൽ കയറി. സ്‌കൂളിലെ സയൻസ് ലാബിൽ സൂക്ഷിച്ചിരുന്ന 400 രൂപയാണ് അന്ന് നഷ്ടപ്പെട്ടത്. ക്ലാസ് മുറിയിലെ ബഞ്ച് കെട്ടിതൂക്കുക, മേശയിലും മറ്റും പെൺകുട്ടികളുടെ ചിത്രം വരച്ച് വയ്ക്കുക, സ്‌കെയിൽ ഒടിച്ച് ഗുണന ചിഹ്നം പോലെ വയ്ക്കുക, തുടങ്ങി കുട്ടികൾ ചെയ്യുന്നതുപോലെ ധാരാളം വികൃതികളും ഒരോ പ്രാവശ്യം വന്നപ്പോഴും കള്ളൻ ചെയ്തിരുന്നു. ഏതായാലും പ്രധാനാധ്യാപിക സിസ്റ്റർ എ സി റോഷ്ന കാസർഗോഡ് ടൗൺ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP