Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ സ്ത്രീയെ ആക്രമിച്ചതിന് റിമാൻഡിൽ കഴിയുന്ന പ്രകാശ് ബാബുവിന് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ കോടതി അനുമതി; പ്രകാശിനെതിരെ കേസുള്ളത് ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ചതിനും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിനും

മറുനാടൻ ഡെസ്‌ക്‌

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീയെ ആക്രമിച്ച കേസിൽ റിമാന്റിൽ കഴിയുന്ന നേതാവിനും നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അനുമതി നൽകി കോടതി. കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർത്ഥിയും യുവമോർച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വ. പ്രകാശ് ബാബുവിനാണ് നാമ നിർദ്ദേശ പത്രിക സമർപ്പിക്കാൻ റാന്നി കോടതി അനുവാദം നൽകിയത്.

കഴിഞ്ഞ മാസം 28നാണ് പ്രകാശ് ബാബു പമ്പ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ചിത്തിര ആട്ട വിശേഷത്തിനായി ശബരിമലനട തുറന്നപ്പോൾ തൃശ്ശൂർ സ്വദേശിനിയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പ്രകാശ് ബാബുവിനെതിരെയുള്ള കേസ്. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതുൾപ്പെടെയുള്ള കേസുകളും പ്രകാശ് ബാബുവിനെതിരെ ഉണ്ട്. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിലാണ് കെപി പ്രകാശ് ബാബു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP