Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ് ബന്ധം: പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിന് വേണ്ടി കോടതിയിൽ ഹാജരാവാൻ അഡ്വ.ആളൂർ; എൻഐഎ കോടതിയിൽ വക്കാലത്ത് നൽകിയത് കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ

ഐഎസ് ബന്ധം: പാലക്കാട് മുതലമട സ്വദേശി റിയാസ് അബൂബക്കറിന് വേണ്ടി കോടതിയിൽ ഹാജരാവാൻ അഡ്വ.ആളൂർ; എൻഐഎ കോടതിയിൽ വക്കാലത്ത് നൽകിയത് കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ഐഎസ് ബന്ധമാരോപിച്ച് എൻ ഐ എ അറസ്റ്റുചെയ്ത പാലക്കാട് മുതലമട സ്വദേശി റിയാസ് അബുബക്കറിന് വേണ്ടി കോടതിയിൽ ഹാജരാവുമെന്ന് അഡ്വ.ആളൂർ. ഇന്ന് രാവിലെ കൊച്ചി എൻ ഐ എ കോടതിയിൽ ആളൂർ ഹാജരായി റിയാസിന് വേണ്ടി മെമോ അപ്പിയറൻസ് നൽകി.റിയാസിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻ ഐ എ സമർപ്പിച്ചിട്ടുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ആളൂർ റിയാസിന്റെ വക്കാലത്ത് സ്വീകരിക്കാൻ അനുമതി തേടി കോടതിയെ സമീപിച്ചത്.

തിങ്കളാഴ്ച റിയാസിനെ ഹാജരാക്കുമ്പോൾ ഇയാളെ കണ്ട്, സംസാരിച്ച് വക്കാലത്ത് ഒപ്പിട്ട് വാങ്ങുന്നതിന് അഡ്വ.ആളൂരിന് എൻ ഐ എ കോടതിയിൽ നിന്നും അനുമതി ലഭിച്ചതായി ആളൂരിന്റെ കൊച്ചി ഓഫീസ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷയിന്മേൽ നടക്കുന്ന വാദത്തിലായിരിക്കും ആളൂർ റിയാസിന് വേണ്ടി ആദ്യം ഹാജരാവുക എന്നാണ് അറിയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP