Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്; കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്; തന്റെ പേരിനൊപ്പമുള്ള 'അടൂർ' മാറ്റണമെന്ന് പറഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്ക് മറുപടി നൽകി ആറ്റിങ്ങൽ എംപി

കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്; കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്; തന്റെ പേരിനൊപ്പമുള്ള 'അടൂർ' മാറ്റണമെന്ന് പറഞ്ഞ എസ്എഫ്‌ഐ പ്രവർത്തകർക്ക് മറുപടി നൽകി ആറ്റിങ്ങൽ എംപി

സ്വന്തം ലേഖകൻ

അടൂർ: പേരിനൊപ്പമുള്ള 'അടൂർ' മാറ്റണമെന്ന് ആവശ്യപ്പെട്ട എസ്എഫ്‌ഐക്കാർക്ക് തകർപ്പൻ മറുപടിയുമായി അടൂർ പ്രകാശ് എംപി.കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് 'സഖാവ് അടൂർ കുഞ്ഞുരാമൻ' എന്നാണെന്നായിരുന്നു അടൂർ പ്രകാശ് എംപി ഫേസ് ബുക്കിൽ കുറിച്ചത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാംങ്കൂട്ടത്തിൽ തന്നെ വിളിച്ചപ്പോഴാണ് അടൂരിലെ ടഎക കുട്ടികൾക്ക് എന്റെ പേരായ അടൂർ പ്രകാശിലെ 'അടൂർ' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന കാര്യം ശ്രദ്ധയിൽ പെടുത്തിയതെന്നും ആറ്റിങ്ങൽ എംപി ഫേസ് ബുക്കിൽ കുറിച്ചു.

എസ്എഫ്‌ഐ അടൂർ ഏരിയ കമ്മിറ്റിയുടെ പേജിൽ പോസ്റ്റ് ചെയ്തത്

സാംസ്‌കാരിക നായകന്മാർക്ക് ജന്മം നൽകിയ നാടാണ് അടൂർ
കൊലയാളി പ്രകാശ് പേരിനൊപ്പമുള്ള അടൂർ ഒഴിവാക്കി നാടിനെ അപമാനത്തിൽ നിന്നും മുക്തമാക്കാൻ അടൂരിലെ വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനം എസ് എഫ് ഐ ആവശ്യപെടുന്നു

#SFI_അടൂർഏരിയകമ്മിറ്റി

അടൂർ പ്രകാശ് എംപി യുടെ മറുപടി

രാവിലെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി #രാഹുൽമാംങ്കൂട്ടത്തിൽ എന്നെ വിളിച്ചപ്പോഴാണ് അടൂരിലെ SFI കുട്ടികൾക്ക് എന്റെ പേരായ അടൂർ പ്രകാശിലെ 'അടൂർ' എടുത്ത് മാറ്റണം എന്ന് ഒരു ആവശ്യം ഉണ്ട് എന്ന് പറയുന്നത്. പകരം 'ആറ്റിങ്ങൽ പ്രകാശ്' എന്നാക്കിയാലോ എന്നൊരു അഭിപ്രായവും രാഹുൽ പങ്കുവെച്ചു.

അടൂരിലെ SFIക്കാരായ എന്റെ കുഞ്ഞ് അനുജന്മാരോട് പറയട്ടെ. നിങ്ങളൊക്കെ ജനിക്കും മുൻപാണ് അതായത് ഞാൻ കൊല്ലം SN കോളേജിൽ KSU യൂണിറ്റ് സെക്രട്ടറി ആയിരിക്കുമ്പോഴാണ് #അടൂർപ്രകാശ് എന്ന പേര് സ്വീകരിച്ചത്.

അടൂർ പ്രകാശ് എന്ന പേരിലാണ് ഞാൻ 1996-ൽ (അന്നും നിങ്ങൾ ജനിച്ചു കാണാനിടയില്ല) കോന്നി എന്ന ഇടത് കോട്ടയിൽ പോയി മത്സരിക്കുന്നതും ജയിക്കുന്നതും. തുടർന്ന് 23 വർഷക്കാലം കോന്നിക്കാരുടെ സ്‌നേഹവും പിന്തുണയും ഏറ്റുവാങ്ങി ഞാൻ അവരിൽ ഒരാളായി കോന്നി MLA ആയിരിക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.

കഴിഞ്ഞ വർഷമാണ് പാർട്ടി നിർദ്ദേശിച്ചത് അനുസരിച്ച് ഞാൻ ആറ്റിങ്ങൽ എന്ന മറ്റൊരു ഇടത് കോട്ടയിൽ മത്സരിക്കാനെത്തിയത്. അവിടുത്തെ 'സീനിയറായ' എംപിയെ പരാജയപ്പെടുത്തിയാണ് ആറ്റിങ്ങലുകാരുടെ കലർപ്പില്ലാത്ത സ്‌നേഹം ഏറ്റുവാങ്ങി ഞാൻ ആറ്റിങ്ങൽ MP ആയത്. അപ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്നായിരുന്നു.

കോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്. കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്.

നിങ്ങൾ പലപ്പോഴായി എന്നോട് ആവശ്യപ്പെട്ടത് എന്നെക്കൊണ്ട് പറ്റുന്ന ന്യായമായ എല്ലാ ആവശ്യങ്ങളും പാർട്ടി നോക്കാതെ ഞാൻ ചെയ്തു തന്നിട്ടുള്ളത് നിങ്ങൾക്ക് അറിവുള്ളതാണെല്ലോ!
(നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങൾ അറിവുള്ളവരോട് ചോദിച്ചാൽ അവർ ക്യാപ്സൂൾ രൂപത്തിൽ പറഞ്ഞുതരും.)

എന്നാൽ പേര് മാറ്റണം എന്ന SFI കുട്ടികളുടെ ആവശ്യം അന്യായമായതുകൊണ്ട് ആ ആവശ്യം തള്ളിക്കളയുന്ന വിവരം കുഞ്ഞ് അനുജന്മാരെ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP