Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ; ഭൂമിതട്ടിപ്പുകേസിലെ പ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗം പി പി സുനീർ; നിലമ്പൂരിൽ നടന്ന സിപിഐ രാഷ്ട്രീയവിശദീകരണ യോഗത്തിൽ ബാനർ പിടിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രതിഷേധം

പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ; ഭൂമിതട്ടിപ്പുകേസിലെ പ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗം പി പി സുനീർ; നിലമ്പൂരിൽ നടന്ന സിപിഐ രാഷ്ട്രീയവിശദീകരണ യോഗത്തിൽ ബാനർ പിടിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രതിഷേധം

ജംഷാദ് മലപ്പുറം

മലപ്പുറം: തങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരിയ സിപിഐ നേതാവിനെ പാർട്ടി സംരക്ഷിക്കുന്നുവെന്ന് അട്ടപ്പാടിയിലെ ആദിവാസി കുടുംബങ്ങൾ. അട്ടാപ്പാടി ഭൂമിതട്ടിപ്പുകേസിലെ പ്രതി സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് സംസ്ഥാന കമ്മിറ്റി അംഗം പി.പി.സുനീർ. ഒടുവിൽ, നിലമ്പൂരിൽ നടന്ന സിപിഐ രാഷ്ട്രീയവിശദീകരണ യോഗത്തിൽ ബാനർ പിടിച്ച് അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രതിഷേധം.

അട്ടപ്പാടി ഭൂതിവഴിയൂർ ഊരിയെ ആദിവാസികളുടെ ഭൂമിതട്ടിപ്പുകേസിൽ അറസ്റ്റിലായ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗത്തെ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി.സുനീർ സംരക്ഷിക്കുകയാണെന്ന് തട്ടിപ്പിനിരയായ അട്ടപ്പാടി ഊരിലെ ഏഴ് കുടുംബങ്ങൾ ആരോപിച്ചു. അട്ടപ്പാടി തായ്കുല സംഘം ആദിവാസി സംഘടനാ പ്രവർത്തകരായ തങ്ങൾക്ക് ലൈഫ്മിഷൻ പദ്ധതിയിലൂടെ സർക്കാറിൽനിന്നും വീട് നിർമ്മാണത്തിന് ലഭിച്ച പതിമൂന്നര ലക്ഷം രൂപയാണ് ഇത്തരത്തിൽ തട്ടിയെടുത്തതെന്നും ഇവർ ആരോപിച്ചു.സംഭവത്തിൽ സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും നിലമ്പൂർ നഗരസഭാ കൗൺസിലറുമായ പി.എം.ബഷീറിനേയും, കരാറുകാരനായ അബ്ദുൽ ഗഫൂറിനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കേസിൽ അഞ്ചു ദിവസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയ പ്രതിയെ കുറ്റക്കാരനല്ലെന്ന് പറഞ്ഞ് നിലമ്പൂരിൽ പൊതുയോഗംവെച്ച് ജനങ്ങൾക്ക് മുമ്പാകെ സ്ഥാപിക്കാനാണ് സിപിഐ ശ്രമിക്കുന്നത്. ആദിവാസി വിഭാഗത്തെ പരസ്യമായി അധിക്ഷേപിക്കുന്ന നിലപാടാണിത്. സിപിഐ എന്ന സംഘടന കള്ളന്മാരൊപ്പമല്ല ഞങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും ആദിവാസി കുടുംബങ്ങൾ പറഞ്ഞു. അട്ടപ്പാടി തായ്ക്കുല സംഘം വൈസ് പ്രസിഡന്റ് കെ.ശിവാനി, തട്ടിപ്പിനിരായായ വിവിധ കുടുംബാംഗങ്ങളായ കലാമണി, രേശി, പാപ്പാൾ, ശാന്തി, രങ്കി, ചെല്ലി, കാളി എന്നിവരുടെ നേതൃത്വത്തിലാണ് ഇക്കാര്യങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞത്.

തുടർന്ന് ഇന്നലെ രാത്രി നിലമ്പൂരിൽ നടന്ന സിപിഐ രാഷ്ട്രീയവിശദീകരണ യോഗത്തിൽ ബാനർ പിടിച്ച് അട്ടപ്പാടിയിലെ ഇതെ ആദിവാസി കുടുംബങ്ങൾ പ്രതിഷേധിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം പി.എം ബഷീറിനെ ആദിവാസികളുടെ വീട് നിർമ്മാണത്തിലെ ക്രമക്കേട് സംബന്ധിച്ച് ജയിലിലടച്ച സംഭവത്തിൽ ലോക്കൽ കമ്മിറ്റി ചന്തക്കുന്നിൽ നടത്തിയ വിശദീകരണയോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പി.എം ബഷീറിനെതിരായ പരാതിയും കേസുകളും വേട്ടയാടലാണെന്നും നിയമത്തെ രാഷ്ട്രീയമായല്ല നിയമപരമായിതന്നെ നേരിടുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം പി.പി സുനീർ പറഞ്ഞു. ബഷീർ തെറ്റുചെയ്തെന്ന് കോടതി പറഞ്ഞാൽ ആ നിമിഷം നടപടിയെടുക്കുമെന്നും വ്യക്തമാക്കി.

ബഷീറിനെതിരെ നൽകിയ പരാതിയിലും കേസിലുമെല്ലാ ദൂരൂഹതകളാണെന്ന് ജില്ലാ സെക്രട്ടറി കൃഷ്ണദാസ് പറഞ്ഞു. ജില്ലാ സെക്രട്ടറി പ്രസംഗിക്കുന്നതിനിടെയാണ് അട്ടപ്പാടി തായ്കുലസംഘം നേതാവ് ശിവാനിയുടെ നേതൃത്വത്തിൽ പത്തോളം വരുന്ന ആദിവാസികൾ ബാനറുമായി വേദിക്കു മുന്നിലെത്തിയത്. നീതിവേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ തടഞ്ഞു. ആദിവാസി സമൂഹത്തിന് നീതി നൽകാൻ സിപിഐ എന്നും തയ്യാറാണെന്നും അതിന് യോഗത്തിലേക്ക് വരേണ്ടിയിരുന്നില്ലെന്നും നേതാക്കൾ ഊരിലെത്താമായിരുന്നെന്നും കൃഷ്ണദാസ് പറഞ്ഞു. സുഹൃത്തിനെ സഹായിക്കാനായി അക്കൗണ്ടിലൂടെ പണം മാറ്റി നൽകിയതിനാണ് കേസിൽകുടുക്കി വേട്ടയാടുന്നതെന്ന് പി.എം ബഷീർ പറഞ്ഞു. അഭിഭാഷകനെ വരെ പിന്മാറ്റാൻ ശ്രമിച്ചതായും ആരോപിച്ചു.

തട്ടിപ്പിൽ ഗവേഷണം നടത്തുന്ന നിലമ്പൂരിലെ ഉന്നതനാണ് ഇതിനു പിന്നിലെന്നും മുന്നണി മര്യാദകൊണ്ടാണ് പേരുപറയാത്തതെന്നും വ്യക്തമാക്കി. യോഗത്തിൽ അനസ് ബാബു ആധ്യക്ഷം വഹിച്ചു. കെ പ്രഭാകരൻ, മണ്ഡലം സെക്രട്ടറിവ മനോജ്, യു.കെ ബിന്ദു പ്രസംഗിച്ചു. നിലമ്പൂരിൽ സിപിഐയുടെ ശക്തിതെളിയിക്കുന്നതായിരുന്നു വിശദീകരണ യോഗം. ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഎം കൗൺസിലറുമായിരുന്ന ബഷീർ. സിപിഎമ്മിലെ വിഭാഗീയതയെതുടർന്നാണ ബഷീറിന്റെ നേതൃത്വത്തിൽ 180 കുടുംബങ്ങൾ സിപിഎം വിട്ട് സിപിഐയിൽ ചേർന്നത്. സിപിഎമ്മിനെതിരെ മത്സരിച്ച് കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ ബഷീർ വിജയിച്ചിരുന്നു. പി.വി അൻവർ എംഎ‍ൽഎയും നിലമ്പൂരിലെ സിപിഐ നേതൃത്വവും അകൽച്ചയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP