Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടാർ മോഷ്ടിച്ച കേസിൽ സുരേഷ് മാപ്പു സാക്ഷിയായത് പ്രതികാരത്തിന് കാരണമായി; മരണവിവരം തൊട്ടടുത്തുള്ള വീട്ടുകാരെ അറിയിച്ചത് മരിച്ച് മണിക്കൂറുകൾക്ക് ശേഷം; കക്കാടംപൊയിലിൽ ആദിവാസി യുവാവിനെ ഫാം ഉടമ തല്ലിക്കൊന്നതെന്ന് ആരോപണവുമായി വീട്ടുകാർ

ടാർ മോഷ്ടിച്ച കേസിൽ സുരേഷ് മാപ്പു സാക്ഷിയായത് പ്രതികാരത്തിന് കാരണമായി; മരണവിവരം തൊട്ടടുത്തുള്ള വീട്ടുകാരെ അറിയിച്ചത് മരിച്ച് മണിക്കൂറുകൾക്ക് ശേഷം; കക്കാടംപൊയിലിൽ ആദിവാസി യുവാവിനെ ഫാം ഉടമ തല്ലിക്കൊന്നതെന്ന് ആരോപണവുമായി വീട്ടുകാർ

ജാസിം മൊയ്തീൻ

കോഴിക്കോട്: കക്കാടംപൊയിൽ കരിമ്പ് കോളനിയിലെ സുരേഷ് എന്ന ആദിവാസി യുവാവിനെ ജോലിചെയ്യുന്ന ഫാം ഉടമ തല്ലിക്കൊന്നതെന്ന് വീട്ടുകാർ. നേരത്തെ സുരേഷും ഫാം ഉടമയായ ബിനു ചാക്കോയുമടക്കം ഉൾപെട്ട റോഡ് പണിക്ക് കൊണ്ട വന്ന ടാർ മോഷ്ടിച്ച കേസിൽ സുരേഷ് മാപ്പു സാക്ഷിയാകുകയും ബിനു ചാക്കോ കേസിൽ കുടുങ്ങുകയും ചെയ്യുമെന്നതോടെയാണ് ബിനുചാക്കോ സുരേഷിനെ കൊന്നതെന്നാണ് വീട്ടുകാരുടെ ആരോപണം. ഇന്നലെയാണ് കക്കാടംപൊയിൽ കരിമ്പ് കോളനിയിലെ സുരേഷ് എന്ന ആദിവാസി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ വീട്ടിൽ വിവരമറിയിച്ചത്.

മരത്തിൽ നിന്ന് വീണ് മരിച്ചെന്നാണ് ഫാം ഉടമ ബിനു ചാക്കോ ആദ്യം സുരേഷിന്റെ വീട്ടിലറിയിച്ചിരുന്നത്. അതും മരിച്ചതിന് ശേഷമാണ് സുരേഷ് ജോലിചെയ്യുന്ന ഫാമിൽ നിന്ന് ഒരുകിലേമീറ്റർ പോലും ദൂരമില്ലാത്ത സുരേഷിന്റെ വീട്ടിലറിയച്ചത്. ഇതാണ് വീട്ടുകാർക്ക് സംശമുണ്ടാകാൻ കാരണവും. ഫാമിൽ നിന്നും 800 മീറ്റർ ദൂരംപോലുമില്ലാത്ത വീട്ടിലറിയിക്കാൻ താമസിച്ചതും, വീട്ടിൽ രണ്ട് പ്രവശ്യം വിവരമറിയിച്ചതും രണ്ട് രീതിയിലുമായിരുന്നു.

ആദ്യം പറഞ്ഞിരുന്നത് അടക്ക പറിക്കാനായി കമുകിൽ കയറിയപ്പോൾ അപസ്മാരം വന്ന് താഴെ വീണതാണെന്നായിരുന്നു. എന്നാൽ പിന്നീട് അറിയിച്ചത് മരം വെട്ടിയിറക്കുതിനിടയിൽ താഴെ വീണതാണെുമന്നാണ്. മാത്രവുമല്ല സംഭവം നടന്ന ഉടൻ തന്നെ ഫാമിലെ മറ്റ് ജോലിക്കാരെയെല്ലാം ബിനുചാക്കോ പന്നിയിറച്ചിയല്ലാം നൽകി വളരെ സന്തോഷപൂർവ്വമാണ് യാത്രയയച്ചതും. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ സുരേഷിന്റേത് സ്വാഭാവിക മരണമെല്ലന്നാണ് വീട്ടുകാരും സഹോദരി മിനിയും പറയുന്നത്. അതിനു തക്ക കാരണങ്ങളും ബിനു ചാക്കോ സുരേഷിനോട് പെരുമാറിയിരുന്ന രീതികളും അത്രക്രൂരമായിരുന്നെന്ന് സഹോദരി മിനി മറുനാടനോട് പറഞ്ഞു.

സുരേഷിനെയും ഫാമിലെ മറ്റുതൊഴിലാളികളെയും വെച്ച് ചാരായം വാറ്റലാണ് ബിനുവിന്റെ പ്രധാന ജോലി. ഇങ്ങനെ വാറ്റിയുണ്ടാക്കിയ ചാരായം സുരേഷിന്റേതടക്കമുള്ള സമീപത്തെ ആദിവാസി കോളനികളിൽ വിൽക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി ഇയാൾ പല തവണ സുരേഷിനെ വീട്ടിൽ നിന്ന് ബലം പ്രയോഗിച്ചും അല്ലാതെയും പിടിച്ചിറക്കിക്കൊണ്ട് പോയിട്ടുണ്ട്. പലപ്പോഴും തൊട്ടടുത്തുള്ള വീട്ടിൽ പോവാൻ ഫാം ഉടമയായ ബിനു ചാക്കോ സുരേഷിനെ സമ്മതിച്ചിരുന്നില്ല. ഫാമിൽ ചാരായം വാറ്റലടക്കമുള്ള അനധികൃത പരിപാടികൾ സുരേഷ് മറ്റുള്ളവരോട് പറയുമെന്ന് കരുതിയാണ് ബിനുചാക്കോ സുരേഷിനെ വീട്ടിലേക്ക് പോലും പറഞ്ഞയക്കാതിരുന്നത്.

സുരേഷടക്കമുള്ള തൊഴിലാളകളെ ഇയാൾ നിരന്തരം ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബിനുചാക്കോയുടെ നിർദ്ദേശം അനുസരിച്ച് സുരേഷും മറ്റുതൊഴിലാളികളും റോഡ് നിർമ്മാണത്തിനായി ഇറക്കിയ ടാറും, മറ്റ് അസംസ്‌കൃത വസ്തുക്കളും എടുത്തത്. ഇത് ബിനുചാക്കോ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ഇതിനെതിരെ പിഡബ്ല്യുഡി കേസ് നൽകുകയും സുരേഷും ബിനുചാക്കോയും മറ്റുതൊഴിലാളികളുമടക്കം പ്രതികളുമായിരുന്നു.

ഈ കേസിൽ സുരേഷ് മാപ്പു സാക്ഷിയാകുകയും ബിനുചാക്കോയുടെ നിർദ്ദേശമനുസരിച്ചാണ് ടാറും മെറ്റലുമെല്ലാം എടുത്തതെന്ന് മൊഴി നൽകുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം ദേശ്യം തീർക്കാനായി ബിനുചാക്കോ തന്റെ സഹോദരനെ തല്ലിക്കൊന്നതാകമെന്ന് സഹോദരി മിനി മറുനാടനോട് പറഞ്ഞു. അതേ സമയം സംഭവത്തിൽ തിരുവമ്പാടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിന്തൽമണ്ണ തഹസിൽദാർ സുരേഷിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. അതേ സമയം സുരേഷിന്റെ മരണം സംഭവിച്ച ഉടൻ തന്നെ ബിനുചാക്കോ തന്റെ ഫാമിലുള്ള മറ്റുതൊഴിലാളകളെയെല്ലാം പറഞ്ഞയച്ചിരുന്നു. എല്ലാവർക്കും നൽകാനുള്ള ശമ്പള കുടിശ്ശികയടക്കം ഫാമിലെ പന്നിയിറച്ചിയും നൽകി സന്തോഷത്തെടെയാണ് മറ്റുതൊവിലാളകളെ പറഞ്ഞയച്ചത്.

സംഭവത്തിൽ പ്രതികരണം ആരായാനായി ഫാമിലെ മറ്റ് തൊഴിലാളികളുമായി ബന്ധപ്പെട്ടെങ്കിലും ആരും സഹകരിക്കാതിരിക്കുന്നതും വീട്ടുകാരുടെ സംശയത്തിന് ബലമേകുന്നു. ഏത് മരത്തിലും അനായാസം കയറിപ്പറ്റാൻ സാധിക്കുന്ന സുരേഷ് മരത്തിൽ നിന്ന് മരിച്ചെന്ന് പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് സുരേഷിന്റെ സുഹൃത്തുക്കളും ആദിവാസി ഡെവലെപ്മെന്റ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹികളുമായ ബാബു കെ, രതീഷ് തുടങ്ങിയവർ മറുനാടനോട് പറഞ്ഞു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP