Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അച്ഛനെ കൊന്ന് അമ്മയെ തട്ടിക്കൊണ്ടു പോയി! ചാലിയാർ വെണ്ണക്കോട് ആദിവാസി കോളനിയിൽ ഒമ്പതുകാരന്റെ നുണക്കഥയിൽ പുലിവാല് പിടിച്ച് പൊലീസും വനപാലകരും; ഇല്ലാക്കഥയെന്ന് അധികൃതർക്ക് മനസിലായത് മണിക്കൂറുകളോളം നീണ്ട തിരച്ചിൽ കഴിഞ്ഞപ്പോൾ

അച്ഛനെ കൊന്ന് അമ്മയെ തട്ടിക്കൊണ്ടു പോയി! ചാലിയാർ വെണ്ണക്കോട് ആദിവാസി കോളനിയിൽ ഒമ്പതുകാരന്റെ നുണക്കഥയിൽ പുലിവാല് പിടിച്ച് പൊലീസും വനപാലകരും; ഇല്ലാക്കഥയെന്ന് അധികൃതർക്ക് മനസിലായത് മണിക്കൂറുകളോളം നീണ്ട തിരച്ചിൽ കഴിഞ്ഞപ്പോൾ

മലപ്പുറം: അച്ഛനെ കൊന്ന് അമ്മയെ തട്ടിക്കൊണ്ടുപോയെന്ന ഒമ്പത് വയസുകാരൻ ആദിവാസി ബാലന്റെ കഥ പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരേയും മുൾമുനയിൽ നിർത്തിയത് മണിക്കൂറുകളോളം. ഒടുവിൽ കാട്ടിൽ തിരച്ചിലിനും ഇൻക്വസ്റ്റ് അടക്കമുള്ള നടപടികളിലേക്കു ഉദ്യോഗസ്ഥർ തയ്യാറെടുത്തതോടെയാണ് കുട്ടി പറഞ്ഞത് വെറും ഭാവനയായിരുന്നതെന്ന് ബോധ്യപ്പെട്ടത്. നിലമ്പൂർ ചാലിയാർ വെണ്ണക്കോട് കോളനിയിലാണ് സംഭവം അരങ്ങേറിയത്.

ഉൾവനത്തിൽ അച്ഛനെ അമ്പെയ്ത് വീഴ്‌ത്തി അമ്മയെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു ഒമ്പതു വയസ്സുള്ള ആദിവാസി ബാലൻ പൊലീസിനെയും വനപാലകരെയും അറിയിച്ചത്. കുട്ടി പറഞ്ഞത് വാസ്തവമല്ലെന്ന് പറഞ്ഞപ്പോഴാണ് അധികൃതർക്ക് ശ്വാസം വീണത്. കുട്ടി പ്രദേശവാസികളോടെല്ലാം പറഞ്ഞത് ഇങ്ങനെയായിരുന്നു:

മാതാപിതാക്കൾക്കൊപ്പം കുട്ടിയും ബന്ധുക്കളായ രണ്ടു പേരും തേനെടുക്കാൻ ആഴ്ചകളായി ഉൾവനത്തിലാണ് കഴിഞ്ഞിരുന്നത്. പാറ അളയിലാണ് താമസം. മൂലേപ്പാടത്തുനിന്ന് 15 കിലോമീറ്റർ അകലെ വെച്ച് ബന്ധുക്കളിൽ ഒരാൾ അച്ഛനെ അമ്പെയ്തു. ചെങ്കുത്തായ കുഴിയിലേക്ക് അച്ഛൻ വീഴുന്നത് കണ്ടെന്നും അമ്പെയ്തയാൾ അമ്മയെ പിടിച്ചു കൊണ്ടു പോയെന്നും വിശദീകരിച്ചപ്പോൾ കേട്ടവരാരും സംശയിച്ചില്ല. കാട്ടിലൂടെ 10 കിലോമീറ്റർ ഓടിയാണു തോട്ടപ്പള്ളി വഴി കോളനിയിലെത്തിയതെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ കഥ നിമിഷ നേരംകൊണ്ട് കോളനിക്കകത്തും പുറത്തും പരക്കുകയായിരുന്നു. കോളനിയിൽ ചർച്ചയായ വിഷയം വാച്ചർമാർ പറഞ്ഞാണ് പൊലീസ് അറിയുന്നത്. എസ്‌ഐ ബിനു തോമസം, അകമ്പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ടി.സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻ കോളനിയിലേക്ക് പുറപ്പെട്ടു. കുട്ടിയെ കണ്ടെത്തി വിവരം ചോദിച്ചു. മൊഴിയിൽ അവ്യക്തത തോന്നിയതിനാൽ കോളനിയിലുള്ള ബന്ധുക്കളെയും ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം മറിച്ചാണെന്ന് ബോധ്യമായത്.

മൂന്ന് ദിവസമായി കുട്ടി കോളനിയിലുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. അതിനിടെ കുട്ടിയുടെ അച്ഛൻ ഇന്നലെ ഉച്ചയ്ക്ക് പ്ലാന്റേഷൻ കോർപ്പറേഷന്റെ പാലക്കയം തോട്ടത്തിലെ കാന്റീനിലെത്തി കശുവണ്ടി വിറ്റ് സാധനങ്ങൾ വാങ്ങി കാട്ടിലേക്കു മടങ്ങിയിരുന്നു. ഈ
വിവരങ്ങളെല്ലാം സ്ഥിരീകരിച്ചതോടെയാണ് കുട്ടി പറഞ്ഞത് വെറും കഥയായിരുന്നെന്നു ബോധ്യപ്പെട്ടത്. ഇതോടെ കാട്ടിൽ തിരച്ചിലിനും ഇൻക്വസ്റ്റ് ഉൾപ്പടെയുള്ള നടപടികൾക്കും തയ്യാറെടുപ്പ് തുടങ്ങിയ പൊലീസ് ഇതിൽ നിന്നും പിന്മാറുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP