Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അധികാര വടംവലിയും ഗ്രൂപ്പ് പോരും; അടിമാലി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ അടിപ്പണിയുമായി കോൺഗ്രസ്; കോൺഗ്രസിന്റെ മുൻ സഹകരണബാങ്ക് പ്രസിഡന്റിനെ പരാജയപ്പെടുത്തിയത് പാർട്ടിയിലെ തന്നെ ഉന്നതന്റെ മൗനാനുവാദത്തോടെ; വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റിനായി പാളയത്തിൽ പടനീക്കവും; പാർ്ട്ടിയിലെ യുവജന പങ്കാളിത്തം അട്ടിമറിക്കുന്ന നടപടിക്കെതിരെ ഉപവാസവുമായി പാർട്ടിയിലെ യുവതുർക്കിയും

അധികാര വടംവലിയും ഗ്രൂപ്പ് പോരും; അടിമാലി സർവീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പിൽ അടിപ്പണിയുമായി കോൺഗ്രസ്; കോൺഗ്രസിന്റെ മുൻ സഹകരണബാങ്ക് പ്രസിഡന്റിനെ പരാജയപ്പെടുത്തിയത് പാർട്ടിയിലെ തന്നെ ഉന്നതന്റെ മൗനാനുവാദത്തോടെ; വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റിനായി പാളയത്തിൽ പടനീക്കവും; പാർ്ട്ടിയിലെ യുവജന പങ്കാളിത്തം അട്ടിമറിക്കുന്ന നടപടിക്കെതിരെ ഉപവാസവുമായി പാർട്ടിയിലെ യുവതുർക്കിയും

പ്രകാശ് ചന്ദ്രശേഖർ

അടിമാലി:അധികാരവടംവലിയും ഗ്രൂപ്പ് പോരും അടിമാലി സർവ്വീസ് സഹകരണ ബാങ്ക് ഇലക്ഷനിൽ കോൺഗ്രസ് നേതാക്കൾ തുറന്ന പോരിലേക്ക്.വർഷങ്ങളായി കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് ഭരണസമിതിയാണ് അടിമാലി സർവ്വീസ് സഹകരണബാങ്കിൽ ഭരണം കൈയാളുന്നത്.കഴിഞ്ഞ തവണ നടന്നതിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടയാളുടെ രാജിയോടെയാണ് ബാങ്കിൽ പ്രശ്‌നങ്ങൾ തുടങ്ങുന്നത് എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് സ്ഥാനത്തു നിന്ന് മാറിയതിനെ തുടർന്ന് ഉണ്ടായ തിരഞ്ഞെടുപ്പിൽ പാർട്ടി പ്രഖ്യാപിച്ച ഓദ്യോഗിക സ്ഥാനാർത്ഥിയെ അടിമാലിയിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ മൗനാനുവാദത്തോടെ പരാജയപ്പെടുത്തിതാണ് കലാപങ്ങൾക്ക് തുടക്കം.റിബലായി മത്സരിച്ച് ജയിച്ച ആൾക്കെതിരെ കാര്യമായ നടപടിയുണ്ടാകാത്തതാണ് പ്രശ്‌നങ്ങൾ വഷളാക്കിയത്.ഇത്തവണ നടക്കുന്ന ഭരണസമിതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്.പാനലിൽ 43 മൂന്ന് പേരാണ് നോമിനേഷൻ നൽകിയിട്ടുള്ളത്. 50ലധികം നോമിനേഷനുകളിൽ പിൻവലിക്കണ്ട സമയപരിധി അവസാനിച്ചിട്ടും പിൻവലിക്കാത്തവരുടെ എണ്ണം 43 ആണ്.

ഇതിൽ ബഹുഭൂരിപക്ഷവും കോൺഗ്രസുകാരുടെയാണ് എന്നതാണ് വസ്തുത. സീറ്റ് എന്ന ആവശ്യവുമായി സമീപിച്ചവരെ അനുനയിപ്പിക്കാനോ സമവായം ഉണ്ടക്കിപ്രശ്‌നപരിഹാരം കാണുന്നതിനോ അടിമാലി ബ്ലോക്ക് കോൺഗ്‌സ് നേതൃത്വത്തിന് കഴിയാതെ വന്നതാണ് പ്രശ്‌നങ്ങൾ സങ്കീർണ്ണമാകാൻ കാരണം.പാർട്ടി അച്ചടക്കം ലംഘിച്ചാലും വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടായാലും ഇടുക്കി ഡി.സി.സി ഉൾപ്പടെയുള്ള നേതൃത്വം വിഷയങ്ങൾ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതാണ് ഇത്തരത്തിൽ പ്രശ്‌നങ്ങൾ വഷളാവാൻ കാരണം.ആര് പറഞ്ഞാലും നോമിനേഷൻ പിൻവലിക്കില്ല എല്ലാവർക്കും പ്രസിഡന്റ് ആവണം എന്ന എന്ന പിടിവാശിയുമായി അടിമാലി മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഇപ്പോൾ വളരെ നഷ്ടത്തിൽ ആയി അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന റബ്ബർമാർക്കറ്റിങ് സൊസൈറ്റിയുടെ പ്രസിഡന്റ് കൂടിയായ വ്യക്തിയും,മുൻ ഡിസി.സി ജനറൽ സെക്രട്ടറി തുടങ്ങിയ അടിമാലിയിലെ ഉന്നതനേതാക്കൾ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തതോടെയാണ് വിഷയം വഷളായത്.സിപിഎം ന്റെ പാനൽ ഇല്ലാത്തതിനാൽ ഇലക്ഷൻ മൂലം ഉണ്ടാകുന്ന ചെലവ് ഒഴിവാകുമെന്നിരിക്കെയാണ്.

നേതാക്കളുടേയും പ്രവർത്തകരുടേയും മത്സരിക്കാനുള്ള കൊതിയാണ് അനാവശ്യമായ ചെലവിനും പ്രശ്‌നങ്ങൾക്കും വഴിവച്ചത്.കോൺഗ്രസ് നേതൃത്വം ജനങ്ങൾക്കിടയിൽ അപഹാസ്യരാവുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. നിയമസഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ നേതാക്കളുടെ തമ്മിലടി സാധാരണക്കാരായ പ്രവർത്തകരെയാണ് ആശങ്കയിലാക്കിയിരിക്കുന്നത്.

എന്ത് വിഷയം ഉണ്ടായാലും പരിഹാരം ഉണ്ടാക്കുന്നതിൽ ഡി.സി.സി മുൻകാലങ്ങളിലേപ്പോലെ കാര്യക്ഷമമല്ല എന്നും സംസാരമുണ്ട്. അതൃപ്തരായവരെ സിപിഎം പിന്തുണയോടെ മത്സരിപ്പിക്കാനും ഉള്ള നീക്കങ്ങൾ അണിയറയിൽ സജീവമായി നടക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.അച്ചടക്കമില്ലാത്ത ഖദർവേഷധാരികളുടെ ആൾക്കൂട്ടമായി മാറിയ കോൺഗ്രസ് പാർട്ടിയിൽ എങ്ങനെ മുന്നോട്ട് പോവും എന്ന ആശങ്കയിലാണ് ഘടക കക്ഷികളും.ഇതിനിടെ സ്ഥാനാർത്ഥികൂടിയായ യൂത്ത് കോൺഗ്രസ് മുൻ പാർലമെന്റ് സെക്രട്ടറി അനൂപ് കോച്ചേരി ഇലക്ഷൻ ദിവസം ഏകദിന ഉപവാസം നടത്തുമെന്ന് അറിയിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്.തമ്മിലടിയും മത്സരിക്കാനുള്ള ആർത്തിയും അച്ചടക്കമില്ലായ്മയും അവസാനിപ്പിച്ച് പാർട്ടിയെ ശരിയായ പാതയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപവാസം എന്ന് അനൂപ് അറിയിച്ചിരിക്കുകയാണ്.

അനൂപിന്റെ കുറിപ്പിന്റ പൂർണ്ണ രൂപം ഇങ്ങനെ:-

പ്രിയമുള്ളവരേ അടിമാലി സർവീസ് സഹകരണബാങ്കുതിരഞ്ഞെടുപ്പുമായി ബന്ധപെട്ടു കോൺഗ്രസ് പാർട്ടിയിൽ ഉടലെടുത്ത പ്രശ്‌നങ്ങൾ ഇതിനോടകം നിങ്ങളും പാർട്ടി നേതാക്കന്മാരും പ്രവർത്തകരും അറിഞ്ഞിരിക്കുമല്ലോ. ഈ പ്രശ്‌നങ്ങൾ പൊതുജനങ്ങൾക്കിടയിൽ പാർട്ടിയെ നാണം കെടുത്തിയിരിക്കുന്നു. അടിമാലിയിലെ കഴിവുകെട്ട നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. കോൺഗ്രസ്പാർട്ടിക്ക് കിട്ടുന്ന മുഴുവൻ പോസ്റ്റുകളും അധികാരസ്ഥാനങ്ങളും ചില മത്സരതൊഴിലാളികൾക്കും കടല്കിഴവൻ മാർക്കും വേണ്ടിമാത്രം ഉള്ളതാണെന്ന് അവർ കരുതുന്നു.

പാർട്ടിയിൽ യുവാക്കളുടെ കടന്നു വരവ് ഇവർക്ക് സഹിക്കാവുന്നതിലും അപ്പുറത്താണ്. മുഴുവൻ അധികാരസ്ഥാനങ്ങളും ഇവർ തമ്മിൽ മാത്രം വീതം വച്ചു എടുക്കുന്നു കിട്ടിയില്ലെങ്കിൽ തമ്മിൽ കടിപിടികൂടുന്നു. പുരയുടെ ഉത്തരം കത്തിക്കുന്ന പണി ചെയുന്നു. ഇതിനെതിരെ നടപടി എടുക്കുവാനോ ഒത്തുതീർപ്പിൽ എത്തിക്കാനോ മുകളിലുള്ള നേതൃത്വം തയാറാകുന്നില്ല. ഗ്രുപ്പ് നേതൃത്വം അണികളെ പരസ്പരം പറഞ്ഞു തെറ്റിക്കുകയും എന്നാൽ ഈ നേതാക്കൾ അവരുടെ ചില താല്പര്യങ്ങൾ ക്കുവേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുകയും ചെയുന്നു ഇത് ഇനിയും സഹിക്കാൻ കഴിയുന്നതല്ല.

അടിമാലിയിൽ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ നല്ല നേതൃത്വം കടന്നുവരണം. ഈ വാഴപിണ്ടി നേതാക്കൾ മാറിയേ തീരു. പ്രതികരിക്കണം. ഈ നെറികേടുകൾക്ക് ഒരു അറുതി വന്നേ മതിയാകു. പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ ഭിഷണിപെടുത്തി, ഒറ്റപ്പെടുത്തി ഒതുക്കം എന്നാ മോഹം ഇനിയും അനുവദിച്ചുകൂടാ... വീണ്ടും പ്രിയപെട്ടവരെഇത്തരം നേതാക്കളുടെ പ്രവർത്തികളിൽ പ്രതിഷേദിച്ചുകൊണ്ടു ഈ വരുന്ന ഡിസംബർ 14നു രാവിലെ 9മണിമുതൽ വൈകുന്നേരം 5മണിവരെ അടിമാലി സെൻട്രൽ ജങ്ഷനിൽ തുടക്കം എന്നനിലയിൽ ഞാൻ ഒരു ഏകദിന ഉപവാസം അനുഷ്ഠിക്കുന്നു.

ഇതിൽ നിങ്ങൾ വന്നു പങ്കെടുക്കേണം എന്ന് ഞാൻ പറയുന്നില്ല എങ്കിലും നിങ്ങളുടെ മാനസികമായ എല്ലാ പിന്തുണയും സഹരണവു ഈ പ്രസ്ഥാനത്തിലെ നേതാക്കളുടെ നെറികേടുകൾക്കെതിരെ പ്രതികരിക്കുബോൾ ഉണ്ടാകണം എന്ന് അറിയിക്കുയാണ്. നേതാക്കൻ മാർ മുതാളിമാരും അണികൾ വെറും തോട്ടിപണിക്കരും എന്നാ അടിമാലിയിലെ നേതാക്കളുടെ മനോഭാവം മാറണം അതിനായി നടത്തുന്ന ഈ സമരത്തിന് നിങ്ങളുടെ പിന്തുണ ഒരിക്കൽ കൂടി പ്രതിക്കുന്നു....... എന്ന് അനൂപ് കോച്ചേരി മുൻ യൂത്തുകോൺഗ്രസ് പാർലമെന്റ് സെക്രട്ടറി ഇടുക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP