Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

അടിമാലി ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മച്ചിപ്ലാവ് സ്വദേശി അഡോൾഫി മരിച്ചു

അടിമാലി ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; മച്ചിപ്ലാവ് സ്വദേശി അഡോൾഫി മരിച്ചു

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന രണ്ട് യൂവാക്കളിൽ ഒരാൾ മരിച്ചു. അടിമാലി മച്ചിപ്ലാവ് പടയാട്ടിൽ(വാഴപിള്ളിയിൽ) വർക്കി മകൻ അഡോൾഫി (24) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന പതിനാലാം മൈൽ മങ്കുഴിയിൽ പരേതനായ സുകുവിന്റെ മകൻ അനൂപ് (23) ആണ് പരിക്കേറ്റത്. അനൂപിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച്ച വൈകുനേരം ഏഴുമണിയോടെ ദേശീയപാതയിൽ പത്താംമൈൽ ടൗണിലാണ് അപകടം നടന്നത്.

റോഡരുകിൽ നിർത്തിയിട്ടിരുന്ന കാർ വട്ടം തിരിക്കുന്നതിനിടെ കോതമഗലം ഭാഗത്തുനിന്നും വന്ന ബൈക്ക് കാറിൽ ഇടിച്ച് കയറുകയായിരുന്നു.സംഭവം കണ്ട നാട്ടുകാർ ഉടനെ പരിക്കേറ്റ രണ്ട് പേരേയും കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അഡോൾഫി കോതമംഗലത്ത് വച്ചാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അനുപിനെ നാട്ടുകരാണ് ആലുവ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നത്. മരിച്ച അഡോൾഫി ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന യൂവാവാണ്.ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. അനൂപിന്റെ നില ഗുരുതരമാണ്. ലീലയാണ് അഡോൾഫിയുടെ മാതാവ്.ഗ്ലാഡീസ് സഹോദരി.ജഡം കോതമംഗലത്തെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP