Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒരേക്കർ ഭൂമി മക്കൾക്ക് ഇഷ്ടദാനം നൽകാൻ ഇനി അച്ഛൻ നാല് ലക്ഷം രൂപ കൂടി കണ്ടെത്തണം; 1000 രൂപയിൽ നിന്നും നാല് ലക്ഷത്തിലേക്ക് ഉയർത്തിയ തോമസ് ഐസക് നയം നെഞ്ച് പൊട്ടിക്കുന്നത് വരുമാനമില്ലാത്ത ഭൂമിയുള്ള അനേകരെ

ഒരേക്കർ ഭൂമി മക്കൾക്ക് ഇഷ്ടദാനം നൽകാൻ ഇനി അച്ഛൻ നാല് ലക്ഷം രൂപ കൂടി കണ്ടെത്തണം; 1000 രൂപയിൽ നിന്നും നാല് ലക്ഷത്തിലേക്ക് ഉയർത്തിയ തോമസ് ഐസക് നയം നെഞ്ച് പൊട്ടിക്കുന്നത് വരുമാനമില്ലാത്ത ഭൂമിയുള്ള അനേകരെ

തിരുവനന്തപുരം: ഇഷ്ടദാനത്തിനുള്ള രജിസ്‌ട്രേഷൻ ഫീസ് കൂട്ടിയതിലെ പ്രതിഷേധം തുടരുന്നു. സെന്റിന് 50000 മാർക്കറ്റ് വിലയും സർക്കാർ ഒരു ലക്ഷം ന്യായവിലയും നിശ്ചയിച്ചിട്ടുള്ള ഒരേക്കർ ഭൂമി ഇഷ്ടദാനമോ ഭാഗ ഉടമ്പടിയോ ചെയ്ത് മക്കൾക്ക് നൽകാൻ സ്റ്റാമ്പ് ഡ്യൂട്ടിയായി നൽകേണ്ടി വരുക നാലു ലക്ഷം രൂപയാണ് പുറമേ, മറ്റു ചെലവുകളും. ഇത് സാധാരണക്കാരായ നിരവധിപേരെ വെട്ടിലാക്കുന്നുണ്ട്. ഗ്രമാങ്ങളിൽ കൃഷി ചെയ്ത് ജീവിക്കുന്നവർക്കാണ് ഇത് വലിയ തിരിച്ചടിയാകുന്നത്.

സ്റ്റാമ്പ് ഡ്യൂട്ടിയായി 1000 വും രജിസ്‌ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമടക്കം 26000 രൂപ മതിയായിരുന്നു. ഇതിനാണ് ധനമന്ത്രി തോമസ് ഐസക് മാറ്റം വരുത്തിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞായിരുന്നു ഇത്. സ്റ്റാമ്പ് ഡ്യൂട്ടിയനുസരിച്ച് ഭാഗഇഷ്ടദാന ആധാരങ്ങൾക്ക് ന്യായവിലയുടെ നാലു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയായി നിശ്ചയിച്ചു. ഈ ഭൂമി വിറ്റാൽ യഥാർഥത്തിൽ കിട്ടുക 50 ലക്ഷമാണെങ്കിൽ സർക്കാർ കണക്കിൽ അത് ഒരു കോടിയാണ്.

2010ൽ നിശ്ചയിച്ച ന്യായവിലയെക്കാൾ കുറഞ്ഞ വിലയിൽ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ വസ്തു വിൽപന നടക്കാതിരിക്കുമ്പോഴാണ് സർക്കാർ നിശ്ചയിച്ചിട്ടുള്ള 'അന്യായ'വില പ്രകാരം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തുന്നത്. അഞ്ചു വർഷത്തിനിടെ വസ്തു കൈമാറ്റ രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി, ഭൂനികുതി എന്നീയിനത്തിൽ കൂട്ടിയത് നൂറുമുതൽ 500ശതമാനത്തിലേറെയാണ്. 2010ൽ നിലവിൽ വന്ന ന്യായവില അടിസ്ഥാനമാക്കിയാണ് രജിസ്‌ട്രേഷന് സ്റ്റാമ്പ് ഡ്യൂട്ടി നിശ്ചയിക്കുന്നത്. എന്നാൽ, ന്യായവിലയെക്കുറിച്ച പരാതികൾ ആറുവർഷം കഴിഞ്ഞപ്പോഴും തുടരുകയാണ്. നിരവധി പേരുടെ വസ്തുക്കൾ ന്യായവില രജിസ്റ്ററിൽ സർക്കാർ വകയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അടിസ്ഥാന രേഖകളുള്ളതു മാത്രമല്ല, ബാങ്ക് വായ്പയെടുത്ത വസ്തുക്കൾ വരെ ഇക്കൂട്ടത്തിലുണ്ട്.

വില നിശ്ചയിക്കാതിരിക്കുക, മാർക്കറ്റ് വിലയെക്കാൾ ഉയർന്ന വില നിശ്ചയിക്കുക തുടങ്ങിയവയെക്കുറിച്ചാണ് പരാതികളിലേറെയും. ഇതിനിടെ, 2010ലെ ന്യായവിലയുടെ 50 ശതമാനം കൂടി 2014 നവംബറിൽ ഓർഡിനൻസിൽകൂടി ഉയർത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തേണ്ടത്. 2014ൽ ന്യായവില വർധിപ്പിച്ചെങ്കിലും മക്കൾക്ക് ഭൂമി നൽകുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1000വും രജിസ്‌ട്രേഷൻ ഫീസായി പരമാവധി 25000രൂപയുമായി നിലനിർത്തിയിരുന്നു. ഇതിനാണ് മാറ്റമുണ്ടായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP