Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

എഡിജിപി ശ്രീലേഖയ്‌ക്കേതിരായ അന്വേഷണം ചീഫ് സെക്രട്ടറി വൈകിപ്പിച്ചു; ഉദ്യേഗസ്ഥർ സ്ഥലം മാറിപ്പോയത് അന്വേഷണം വൈകാൻ കാരണമായെന്ന വാദം തൃപ്തികരമല്ലെന്നും വിജിലൻസ് കോടതി

എഡിജിപി ശ്രീലേഖയ്‌ക്കേതിരായ അന്വേഷണം ചീഫ് സെക്രട്ടറി വൈകിപ്പിച്ചു; ഉദ്യേഗസ്ഥർ സ്ഥലം മാറിപ്പോയത് അന്വേഷണം വൈകാൻ കാരണമായെന്ന വാദം തൃപ്തികരമല്ലെന്നും വിജിലൻസ് കോടതി

തിരുവനന്തപുരം: ഇന്റലിജൻസ് മേധാവി എഡിജിപി ആർ. ശ്രീലേഖക്കെതിരായ അഴിമതി ആരോപണത്തിൽ നടപടി അട്ടിമറിച്ചെന്ന പരാതിയിൽ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിനെ തിരുവനന്തപുരം വിജിലൻസ് കോടതി രൂക്ഷമായി വിമർശിച്ചു. ശ്രീലേഖ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരുന്ന കാലത്ത് ഉയർന്ന പരാതിയിൽ ചീഫ് സെക്രട്ടറി നടപടി വൈകിപ്പിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ട് ഉദ്യോഗസ്ഥർ സ്ഥലം മാറിപ്പോയതാണ് അന്വേഷണം വൈകാൻ കാരണമായി ചീഫ് സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. ഈ വാദം തള്ളിയ കോടതി മറുപടി തൃപ്തികരമല്ലെന്ന് വ്യക്തമാക്കി.

കേരള ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് ആർ. ശ്രീലേഖയ്‌ക്കെതിരേ പരാതി നൽകിയത്. ഇതിൽ ഗതാഗത കമ്മീഷണർ ടോമിൻ ജെ. തച്ചങ്കരി അന്വേഷണം നടത്തി നടപടിക്ക് ശുപാർശ ചെയ്ത് ഗതാഗത സെക്രട്ടറിക്ക് കൈമാറി. അഴിമതി സംബന്ധിച്ച ഫയൽ 2016 ജൂലൈ 25ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പ്രത്യേക കുറിപ്പോടെ മന്ത്രി എ.കെ. ശശീന്ദ്രന് കൈമാറി. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഈ ഫയൽ ചീഫ് സെക്രട്ടറിക്ക് നല്കി. എന്നാൽ നാല് മാസത്തിന് ശേഷവും ഫയലിൽ ചീഫ് സെക്രട്ടറി തീരുമാനമെടുത്തില്ല.

ഗതാഗത മന്ത്രി നൽകിയ റിപ്പോർട്ട് ചീഫ് സെക്രട്ടറി പൂഴ്‌ത്തിയെന്ന ആരോപണമാണ് ഉയർന്നത്. ഈ പരാതിയിലാണ് ചീഫ് സെക്രട്ടറിക്കെതിരെ കോടതി വിമർശനം ഉന്നയിച്ചത്. ട്രാൻസ്‌പോർട്ട് കമ്മീഷണറായി പ്രവർത്തിക്കുന്നതിനിടയിൽ അഴിമതിയിലൂടേയും അധികാര ദുർവിനിയോഗത്തിലൂടെയും സാമ്പത്തിക ലാഭമുണ്ടാക്കിയെന്നാണ് ആർ. ശ്രീലേഖക്കെതിരേ ഉയർന്ന ആരോപണം. ശ്രിലേഖക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധനയും നടക്കുന്നുണ്ട്.

റോഡ് സുരക്ഷാ ഫണ്ടിന്റെ അനധികൃത വിനിയോഗം, മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സ്ഥാനക്കയറ്റം, സാമ്പത്തിക ക്രമക്കേടുകൾ, വിദേശ യാത്രയിലെ ചട്ടവിരുദ്ധമായ രീതികൾ, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം, വകുപ്പിന് വേണ്ടി വാഹനങ്ങൾ വാങ്ങിയതിലെ ക്രമക്കേട് എന്നിങ്ങനെ നിരവധി പരാതികളാണ് ശ്രീലേഖക്കെതിരെ ഉയർന്നത്. സ്ഥലം മാറ്റിയതിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കിയെന്നും കണ്ടെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP