Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

നാലുകോടിയുടെ കാറിൽ സഞ്ചരിക്കുന്നവർ എന്തുനൽകി? ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങൾ നൽകിയ സംഭാവന കുറഞ്ഞുപോയി; ഒരുസിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന മുഴുവൻ പ്രതിഫലമെങ്കിലും നൽകണമായിരുന്നുവെന്ന് നടി ഷീല

നാലുകോടിയുടെ കാറിൽ സഞ്ചരിക്കുന്നവർ എന്തുനൽകി? ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങൾ നൽകിയ സംഭാവന കുറഞ്ഞുപോയി; ഒരുസിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടുന്ന മുഴുവൻ പ്രതിഫലമെങ്കിലും നൽകണമായിരുന്നുവെന്ന് നടി ഷീല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഴക്കാലകെടുതിയിൽ പെട്ട കേരളത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സിനിമാതാരങ്ങൾ നൽകിയ സംഭാവന കുറഞ്ഞുപോയെന്ന് മുതിർന്ന നടി ഷീല. സിനിമാ താരങ്ങൾ ഒരു സിനിമയിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന മുഴുവൻ പ്രതിഫലമെങ്കിലും നൽകണമായിരുന്നെന്ന് ഷീല മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അവർ.

കേരളം കെട്ടിപ്പടുക്കേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. താരങ്ങൾ എല്ലാവരും അവരുടെ ഒരു സിനിമയിലെ പ്രതിഫലം നൽകിയിരുന്നെങ്കിൽ എത്ര വലിയ തുക ആയേനെ. നാല് കോടിയുടെ കാറിൽ സഞ്ചരിക്കുന്ന താരങ്ങളുണ്ടെന്നും ഷീല പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ താരനിശ നടത്തണമെന്നും അവർ നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP