Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എല്ലാവർക്കും തുല്യത എന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് ടിനി ടോം; എല്ലാവരുടെയും നന്മയും സമാധാനവും കരുതിയാണ് പോസ്റ്റ് പിൻവലിച്ചത്; ഞങ്ങളിവിടെ ഒന്നിച്ച് ജീവിച്ച് മരിക്കുമെന്നും താരം

എല്ലാവർക്കും തുല്യത എന്ന നിലപാടിൽ നിന്നും പിന്നോട്ടില്ലെന്ന് ടിനി ടോം; എല്ലാവരുടെയും നന്മയും സമാധാനവും കരുതിയാണ് പോസ്റ്റ് പിൻവലിച്ചത്; ഞങ്ങളിവിടെ ഒന്നിച്ച് ജീവിച്ച് മരിക്കുമെന്നും താരം

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: എല്ലാവർക്കും തുല്യത എന്ന എന്റെ നിലപാടിൽ നിന്നും ഞാൻ പിന്നോട്ടില്ലെന്ന് ടിനി ടോം. ഞാൻ പ്രകോപനമുദ്ദേശിച്ചല്ല കമന്റിട്ടതെന്നും സിനിമാ താരം ടിനി ടോം ആലുവയിൽ പറഞ്ഞു. ഞാൻ പഠിച്ചത് ചരിത്രമാണ്. അത് ഞാൻ പറയാതിരിക്കാൻ കഴിയുമോയെന്ന് ടിനി ടോം ചോദിച്ചു.

ഞാനുദ്ദേശിച്ചതെല്ല മറ്റ് ചിലർ മനസിലാക്കിയത്. തൽക്കാലം മൗനം പാലിക്കാൻ പൊലീസും പറഞ്ഞു. ഞാനതാണ് അനുസരിക്കുന്നത്. എല്ലാവരുടെയും നന്മയും സമാധാനവും കരുതിയാണ് പോസ്റ്റ് പിൻവലിച്ചത്. ഞങ്ങളിവിടെ ഒന്നിച്ച് ജീവിക്കുന്നവരാണെന്നും ഒന്നിച്ച് തന്നെ ജീവിച്ച് മരിക്കുകയും ചെയ്യുമെന്നും ടിനി ടോം പറഞ്ഞു.

അമ്മയുടെ എല്ലാവരും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് ഉണ്ട് എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ട് .ഔദ്യോഗികമായി ഒരു പ്രതിഷേധം നടത്തണമെന്ന് അംഗങ്ങൾ ഇതുവരെ ആരും ആവശ്യപ്പെട്ടിട്ടില്ല അടുത്ത ദിവസം നടക്കുന്ന അമ്മയുടെ മീറ്റിംഗിൽ ഇത് സംബന്ധിച്ച് ഒരു തീരുമാനം എടുക്കുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

1962ൽ ജനവിരുദ്ധ തീരുമാനമെടുത്ത ഡച്ച് പ്രധാനമന്ത്രിയെ ജനം കൊന്ന് ഭക്ഷിച്ചെന്നായിരുന്നു പോസ്റ്റ്. ഇത് സമരം ചെയ്യുന്നവർ വ്യാപകമായി പ്രചരിപ്പിച്ചതോടെ വിവാദമായി. പ്രധാനമന്ത്രിയെ വധിക്കാൻ ആഹ്വാനം ചെയ്തെന്ന നിലയിലേക്ക് പ്രചാരണം വഴിമാറി. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കരിയാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.അമേരിക്കയിലെ ഒരു സുഹൃത്തിൽ നിന്നു ലഭിച്ച പോസ്റ്റ് ഷെയർ ചെയ്തത് ഇത്രയും വിവാദമാകുമെന്ന് കരുതിയില്ലെന്നും ടിനി ടോം നേരത്തേ വ്യക്തമാക്കിയിരുന്നു.

സോഷ്യൽ മീഡിയയിൽ ടിനിയുടെ പോസ്റ്റ് വിവാദമായതോടെയാണ് പരാതിയുമായി ആറന്മുളയിലെ ഒരുകൂട്ടം ബിജെപി പ്രവർത്തകർ രംഗത്തെത്തിയത്. ടിനി ടോം എന്ന ചലച്ചിത്ര പ്രവർത്തകൻ പ്രധാനമന്ത്രിയെ വധിക്കണമെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് പങ്കുവച്ചിരിക്കുന്നതെന്ന് പരാതിയിൽ ബിജെപി പ്രവർത്തകരായ അഭിലാഷ് ടി.വി, സൂരജ് ഇലന്തൂർ, ഹരീഷ് പൂവത്തൂർ എന്നിവർ ആരോപിക്കുന്നു.

പ്രതിഷേധിക്കുവാനുള്ള അവകാശം ടിനി ടോമിനുണ്ടെങ്കിലും പ്രധാനമന്ത്രിയെ വധിക്കണമെന്ന തരത്തിൽ സന്ദേശം പങ്കുവയ്ക്കുന്നത്് കലാപത്തിന് കോപ്പ് കൂട്ടുന്നതിന് തുല്യമാണെന്ന് ആരോപിക്കുന്നത്. ടിനി ടോമിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ സ്‌ക്രീൻ ഷോർട്ട് സഹിതം ഡിജിറ്റൽ തെളിവായി സമർപ്പിച്ചാണ് ജബിജെപി പ്രവർത്തകർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിയുമായി ബന്ധപ്പെടുത്തി നടത്തിയ പ്രതികരണം തെറ്റിദ്ധരിക്കപ്പെട്ടതോടെ ക്ഷമാപണവുമായി നടൻ ടിനി ടോം കഴിഞ്ഞ ദിവസം ലൈവിലെത്തിയിരുന്നു. പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധവുമായി ചേർത്ത് താൻ ഫേസ്‌ബുക്കിൽ പങ്കുവച്ച കാര്യത്തെ കൂട്ടിച്ചേർക്കുകയായിരുന്നെന്നും എന്നാൽ താൻ അതല്ല ഉദ്ദേശിച്ചതെന്നും ടിനി പറയുന്നു. പോസ്റ്റ് ആർക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ടായിരുന്നു ടിനിയുടെ വിഡിയോ.

പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. അതേ സമയം ടിനി ടോം പങ്കുവച്ച് പോസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയ വളരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തുകയും ചെയ്തു. ഇതോടെ അദ്ദേഹം ലൈവിലെത്തി മാപ്പ് പറയുകയാണ്. മോദി സാറിനെ താൻ ബഹുമാനിക്കുന്ന ആളണെന്നും പ്രധാനമന്ത്രിയെ കൊല്ലാൻ ആഹ്ലാനം ചെയ്യുന്ന തരത്തിൽ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നോട് ക്ഷമിക്കണമെന്നും ടിനി പറഞ്ഞിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകൾ ആക്രമിച്ച് കൊന്ന കഥയായിരുന്നു പോസ്റ്റിൽ പറഞ്ഞത്. പോസ്റ്റിനെതിരെ ആളുകൾ രംഗത്തുവന്നതോടെ ഈ ചിത്രം നീക്കം ചെയ്യുകയായിരുന്നു ടിനി. പിന്നാലെയാണ് തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന് പറഞ്ഞുള്ള വിശദീകരണ വിഡിയോ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP