Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; നിലവിൽ ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വിവരം  

ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ; നിലവിൽ ശ്വസിക്കുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ; ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വിവരം   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടൻ ശ്രീനിവാസന് ഹൃദയസ്തംഭനമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് അദ്ദേഹം ശ്വസിക്കുന്നതെന്നാണ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നത്. കാർഡിയോളജി വിഭാഗം വിദഗ്ദ്ധർ അടക്കമുള്ള ഡോക്ടർമാരുടെ സംഘമാണ് ശ്രീനിവാസനെ ചികിത്സിക്കുന്നത്.

ശ്രീനിവാസന് ഉയർന്ന രക്ത സമ്മർദ്ദവും പ്രമേഹവും ഉണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.ബുധനാഴ്ച രാവിലെ ഡബ്ബിങ്ങിനായി കൊച്ചിയിൽ ലാൽ മീഡിയയിൽ എത്തിയതായിരുന്നു ശ്രീനിവാസൻ. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP