Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ

നാട്ടിൽ നിന്നും ഓടിച്ചത് നക്‌സലെന്ന് മുദ്രകുത്തി; അമ്മയ്ക്ക് ബലിയിടാൻ പോലും അനുവാദം നൽകാതിരുന്നത് മതം മാറിയെന്ന കാരണം പറഞ്ഞ്; ബാലചന്ദ്രൻ ചുള്ളിക്കാടിനെ സമ്പന്നതയുടെ തിളപ്പിൽ സഹോദരൻ ജയചന്ദ്രൻ ദ്രോഹിച്ചത് എങ്ങനെയൊക്കെ എന്ന് എണ്ണമിട്ട് പറഞ്ഞ് നടൻ സലിംകുമാർ; സഹോദരനെ ബാലചന്ദ്രൻ ചുള്ളിക്കാട് ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും സലിം കുമാർ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കർമ്മം കൊണ്ടാണ് ഒരാൾ സഹോദരനാകുന്നത് എന്നും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ അദ്ദേഹം ഏറ്റെടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും നടൻ സലിം കുമാർ. ദുരിതം നിറഞ്ഞ ഈ അവസ്ഥ ജയചന്ദ്രൻ തന്നെ വരുത്തിവച്ചതാണെന്നും സലിം കുമാർ പറഞ്ഞു. ജയചന്ദ്രൻ സമ്പന്നതയിൽ ജീവിക്കുമ്പോൾ ബാലചന്ദ്രൻ ചുള്ളിക്കാട് പട്ടിണിയും ദാരിദ്ര്യവുമായി മഹാരാജാസ് കോളജിൽ കഴിയുകയായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് സലിംകുമാർ പറഞ്ഞു.

'ജന്മം കൊണ്ട് മാത്രമല്ല ഒരാൾ സഹോദരനാകുന്നത്. കർമ്മം കൊണ്ട് കൂടിയാണ്. പണ്ട് ബാലചന്ദ്രൻ ചുള്ളിക്കാടിനെ നക്സലാണെന്ന് പറഞ്ഞ് നാട്ടിൽ നിന്ന് ഓടിച്ചുവിട്ടതിൽ ഈ ചന്ദ്രൻകുട്ടിക്ക് പങ്കുണ്ട്. പിന്നീട് വളരെ കാലങ്ങൾക്ക് ശേഷം അമ്മ മരിച്ചപ്പോഴാണ് ബാലചന്ദ്രൻ നാട്ടിൽ വന്നത്. അന്ന് അദ്ദേഹം ബുദ്ധമതത്തിൽ ചേർന്നെന്ന് പറഞ്ഞ് അമ്മയ്ക്ക് ബലിയിടാൻ പോലും സമ്മതിക്കാതെ മടക്കി അയച്ചതിന് പിന്നിലും ഇയാളാണ്. അന്യമതസ്ഥൻ അമ്മയുടെ ശരീരത്തിൽ തൊട്ടാൽ പ്രശ്നമുണ്ടാക്കണമെന്ന് പറഞ്ഞ് ഒരു സംഘത്തെ അയാൾ ചട്ടംകെട്ടി നിർത്തിയിരുന്നു. ഇക്കാര്യം ബാലചന്ദ്രനോട് പറഞ്ഞ് അദ്ദേഹത്തെ മടക്കി അയച്ചത് അദ്ദേഹത്തിന്റെ സഹോദരിയാണ്' എന്നും സലിം കുമാർ പറഞ്ഞു.

വീട് ഭാഗം വെച്ച വകയിൽ ചന്ദ്രൻ കുട്ടിക്കും 35 സെന്റ് സ്ഥലം കിട്ടിയിരുന്നെന്നും. അതെന്ത് ചെയ്തെന്നും സലിം കുമാർ ചോദിക്കുന്നു. പറവൂരിൽ കോൺഗ്രസ് പ്രവർത്തകനായ രവീന്ദ്രനെ കൊന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇവരുടെ കുടുംബം ധനിക കുടുംബമായിരുന്നു. ബാലചന്ദ്രൻ ചുള്ളിക്കാട് മഹാരാജാസ് കോളേജിൽ പട്ടിണിയും ദാരിദ്ര്യവുമായി തന്റെ ജീവിതം തള്ളി നീക്കിയപ്പോൾ ചന്ദ്രൻകുട്ടിയൊക്കെ മൂന്ന് നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ച് ജീവിച്ചിരുന്നവരാണ്. എല്ലാം നശിച്ച് പോയപ്പോൾ ഭ്രാന്തായി. അതാണ് സത്യം. അവസാനം എത്തിച്ചേരേണ്ട സ്ഥലത്തും നിലയിലും തന്നെയാണ് അയാൾ എത്തിച്ചേർന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കൊടുങ്ങല്ലൂർ പുല്ലാട്ടുള്ള വെളിച്ചം അഗതി മന്ദിരത്തിലാണ് ജയചന്ദ്രൻ കഴിയുന്നത്. ക്യാൻസർ രോഗിയാണ് ഇദ്ദേഹം. നേരത്തെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സഹോദരൻ ജയചന്ദ്രനെ തുടർന്നും സംരക്ഷിക്കുമെന്ന് കൊടുങ്ങല്ലൂർ വെളിച്ചം അഗതി മന്ദിരം വ്യക്തമാക്കിയിരുന്നു. തോന്ന്യങ്ങാട്ട് ക്ഷേത്രത്തിന് സമീപത്തെ കടത്തിണ്ണയിൽ നിന്ന് കണ്ടെടുക്കുമ്പോൾ ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അവസ്ഥയിൽ, വിസർജ്ജ്യങ്ങളിൽ കിടക്കുകയായിരുന്നു.

തോന്ന്യകാവ് ക്ഷേത്രത്തിന് സമീപത്തെ ഒരു കടത്തിണ്ണയിൽ അബോധാവസ്ഥയിൽ കണ്ട ചന്ദ്രൻകുട്ടിയെ പൊലീസും ജീവകാരുണ്യ പ്രവർത്തകരും ചേർന്നാണ് പറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പിന്നീട് സന്തോഷ് പോത്താനിയെന്ന വ്യക്തി ഫേസ്‌ബുക്കിലിട്ട പോസ്റ്റാണ് വിവാദത്തിന് തുടക്കമിട്ടത്. ചന്ദ്രൻകുട്ടിയുടെ കാര്യം പറയാൻ ബാലചന്ദ്രൻ ചുള്ളിക്കാടിനെ നടൻ സലിംകുമാറിനെ കൊണ്ട് വിളിപ്പിച്ചിരുന്നുവെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ ഈ വാദം സലിം കുമാർ അംഗീകരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP