Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ചാക്കോച്ചന്റെ യാത്രകൾക്ക് കൂട്ടായി ഇനി മിനി കൂപ്പർ; കമ്പനിയുടെ അറുപതാം വാർഷികത്തിലെ സ്പെഷ്യൽ എഡിഷൻ വാഹനം സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം

ചാക്കോച്ചന്റെ യാത്രകൾക്ക് കൂട്ടായി ഇനി മിനി കൂപ്പർ; കമ്പനിയുടെ അറുപതാം വാർഷികത്തിലെ സ്പെഷ്യൽ എഡിഷൻ വാഹനം സ്വന്തമാക്കി മലയാളികളുടെ പ്രിയതാരം

മറുനാടൻ ഡെസ്‌ക്‌

മലയാളത്തിന്റെ പ്രിയനടൻ കുഞ്ചാക്കോബോബന്റെയും പ്രിയയുടെയും ഇസഹാഖിന്റെയും യാത്രകൾക്ക് കൂട്ടായി പുതിയൊരു അതിഥി. മിനി കൂപ്പറിന്റെ സ്പെഷ്യൽ എഡിഷൻ സ്വന്തമാക്കിയിരിക്കുകയാണ് ചാക്കോച്ചൻ. അൽപ്പമേറെ സ്പെഷ്യലാണ്, ചാക്കോച്ചന്റെ ഈ പുതിയ കൂട്ടുകാരൻ. മിനി കൂപ്പറിന്റെ 60 ആനിവേഴ്‌സറി സ്‌പെഷ്യൽ എഡിഷൻ വാഹനം സ്വന്തമാക്കി മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബൻ. 1959 പ്രവർത്തനമാരംഭിച്ച മിനി 60 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി 3000 സ്‌പെഷ്യൽ എഡിഷൻ കാറുകളാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യയിൽ ഈ സ്പെഷ്യൽ എഡിഷനിൽ വരുന്ന കാറുകൾ ആകെ 20 എണ്ണമാണ്, കേരളത്തിൽ നാലും. അതിലൊന്ന് ചാക്കോച്ചൻ സ്വന്തമാക്കിയിരിക്കുന്നത്.

കൂപ്പർ എസിന്റെ മൂന്ന് ഡോർ വകഭേദമാണ് സ്‌പെഷ്യൽ എഡിഷനിലുള്ളത്. ഏകദേശം 40 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. 60 ഇയർ ബാഡ്ജിങ്ങും സ്‌പെഷ്യൽ ഫീച്ചറുകളുമായെത്തുന്ന മോഡലിന്റെ 20 യൂണിറ്റാണ് ഇന്ത്യയിൽ എത്തിയത്. ഇവയിൽനിന്ന് കേരളത്തിലെത്തിയ നാല് എണ്ണത്തിൽ ഒന്നാണ് ചാക്കോച്ചൻ സ്വന്തം ഗ്യാരേജിൽ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു മിനി ഡീലർഷിപ്പായ ഇവി എം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് അദ്ദേഹം വാഹനം സ്വന്തമാക്കിയത്.

കൂപ്പർ എസിന്റെ മൂന്ന് ഡോർ വകഭേദമാണ് സ്‌പെഷ്യൽ എഡിഷൻ ആയിരിക്കുന്നത്. ബോണറ്റിന്റെ വശങ്ങളിൽ നൽകിയിട്ടുള്ള ഇന്റിക്കേറ്ററിലും ബോണറ്റിലെ ഗ്രാഫിക്‌സിലും സീറ്റുകളിലും, സ്റ്റിയറിങ്ങ് വീലിലും 60 ഇയർ ബാഡ്ജിങ്ങ് നൽകിയിട്ടുണ്ട്. ഗ്രീൻ-വൈറ്റ് ഡ്യുവൽ ടോൺ ഫിനീഷിങ്ങിലുള്ള വാഹനമാണ് സ്‌പെഷ്യൽ എഡിഷനായി വേഷപകർച്ച നടത്തിയിരിക്കുന്നത്.

2.0 ലിറ്റർ പെട്രോൾ എൻജിനാണ് 60 ഇയർ എഡിഷൻ മിനി കൂപ്പറിനും കരുത്തേകുന്നത്. ഇത് 192 ബിഎച്ച്പി പവറും 280 എൻഎം ടോർക്കുമേകും. 6.7 സെക്കന്റ് സമയം കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ വാഹനത്തിന് കഴിയും. 40 ലക്ഷം രൂപയാണ് മിനി കൂപ്പറിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP