Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ വേണമെന്ന് പറഞ്ഞ് ദിലീപ് വീണ്ടും; അങ്കമാലി കോടതി നിഷേധിച്ചതോടെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ അപേക്ഷ; പുതിയ നീക്കം കേസിന്റെ വിചാരണ ഈമാസം 14ന് തുടങ്ങാനിരിക്കേ

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ വേണമെന്ന് പറഞ്ഞ് ദിലീപ് വീണ്ടും; അങ്കമാലി കോടതി നിഷേധിച്ചതോടെ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ അപേക്ഷ; പുതിയ നീക്കം കേസിന്റെ വിചാരണ ഈമാസം 14ന് തുടങ്ങാനിരിക്കേ

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയായ നടൻ ദിലീപ് സംഭവത്തിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ. ഈ ആവശ്യം നേരത്തേ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ നടൻ സമീപിച്ചിരിക്കുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി വാഹനത്തിൽ വച്ച് പ്രധാന പ്രതി പൾസർ സുനി പീഡിപ്പിച്ചതായ ദൃശ്യങ്ങളുടെ പകർപ്പ് വേണമെന്നാണ് ദിലീപിന്റെ ആവശ്യം. തനിക്കെതിരായ തെളിവുകളുടെയെല്ലാം പകർപ്പ് ലഭിക്കാൻ പ്രതികൾക്ക് അവകാശമുണ്ടെന്ന് വാദിച്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. മുമ്പ് ഇതേ ആവശ്യം ഉന്നയിച്ച് ദിലീപ് മുൻപ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചവേളയിൽ പ്രൊസിക്യൂഷൻ ഈ വാദം എതിർത്തിരുന്നു. ദിലീപ് ദൃശ്യങ്ങൾ അവകാശപ്പെടുന്നത് ഇരയെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് പ്രോസിക്യൂഷൻ നിലപാട്. ദിലീപിന് ദൃശ്യങ്ങൾ കൈമാറുന്നത് ഇരയുടെ സ്വകാര്യതയെ ബാധിക്കുമെന്നും പൊലീസ് നിലപാട് സ്വീകരിച്ചു. ഇത് മുഖവിലയ്‌ക്കെടുത്താണ് അങ്കമാലി കോടതി ദിലീപിന്റെ ആവശ്യം നിരസിച്ചത്.

അതേസമയം, മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തിൽ ദിലീപിന്റെ അഭിഭാഷകന് ദൃശ്യങ്ങൾ കാണാൻ കോടതി അവസരമൊരുക്കിയിരുന്നു. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതായി സംശയിക്കുന്നതായും ഈ സാഹചര്യത്തിൽ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ കൈവശമുള്ള മറ്റ് തെളിവുകളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും ദിലീപ് വാദിച്ചിരുന്നു. ഇതിന് പിന്നാലെ ദൃശ്യങ്ങളിൽ നിർദ്ദേശങ്ങൾ നൽകുന്ന ഒരു സ്ത്രീ ശബ്ദം കേൾക്കാമെന്നും നിർത്തിയിട്ടിരിക്കുന്ന ഒരു വാഹനത്തിലേതാണ് ദൃശ്യങ്ങളെന്നുമെല്ലാമുള്ള വാദങ്ങളും പ്രചരിച്ചു. ഇതിന് പിന്നാലെ പൊലീസിന്റെ വാദങ്ങൾ അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി ദിലീപിന്റെ ആവശ്യം തള്ളി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട ആറ് നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ, ഫോറൻസിക് പരിശോധനാ ഫലങ്ങൾ, മൊബൈൽ ഫോൺ രേഖകൾ എന്നിവ പൊലീസ് ദിലീപിന് കൈമാറിയിരുന്നു. എന്നാൽ നടിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങൾ തന്നെ വേണം എന്ന നിലപാടിലുറച്ചാണ് പുതിയ നീക്കം. ഹൈക്കോടതി കേസ് തിങ്കളാഴ്ച പരിഗണിക്കും. അതിനിടെ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഈ മാസം 14 ന് സെഷൻസ് കോടതിയിൽ ആരംഭിക്കും. വിചാരണ ആരംഭിക്കുന്നത് നീട്ടിക്കൊണ്ടുപോവുക എന്ന ലക്ഷ്യമാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP