Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമിത്​ ഷാക്കൊപ്പം ബിജെപി വേദിയിലെത്തി നടൻ ദേവൻ; താരമെത്തിയത് വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങിൽ

അമിത്​ ഷാക്കൊപ്പം ബിജെപി വേദിയിലെത്തി നടൻ ദേവൻ; താരമെത്തിയത് വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമിത്​ ഷാക്കൊപ്പം ബിജെപി വേദിയിലെത്തി നടൻ ദേവൻ. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ കേരള ​യാത്രയുടെ സമാപന ചടങ്ങിലാണ് ദേവൻ എത്തിയത്. ശംഖുമുഖം കടപ്പുറത്ത്​ അമിത്​ ഷാക്കൊപ്പം വേദി പങ്കിട്ട​ ദേവൻ തന്റെ രാഷ്​ട്രീയ നിലപാട്​ ​പ്രഖ്യാപിക്കും. താൻ പുതുതായി രൂപീകരിച്ച നവകേരള പീപ്പിൾസ്​ പാർട്ടി എൻ.ഡി.എയുടെ ഭാഗമാക്കിയ​താണോ അതോ പാർട്ടി ബിജെപിയിൽ ലയിപ്പിച്ചതാണോ എന്ന്​ ദേവൻ സദസ്സിനോട്​ വ്യക്തമാക്കും.

നിലവിലെ മുന്നണികൾക്കുള്ള രാഷ്​ട്രീയ ബദലാണ്​ തന്റെ പാർട്ടിയെന്നാണ്​ ദേവൻ നേരത്തേ പറഞ്ഞിരുന്നത്​. ബിജെപി നേതൃത്വം താനുമായി ചർച്ച​ നടത്തിയിരുന്നെന്നും എന്നാൽ തന്റെ വ്യക്തിത്വം ആർക്കും അടിയറവ വെക്കാൻ തയ്യാറല്ല എന്നും ദേവൻ പ്രതികരിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധകനാണെന്നും അതേ സമയം അദ്ദേഹത്തിന്റെ ഹിന്ദുത്വത്തോട്​ എതിർ​പ്പുണ്ടെന്നും ചാനൽ അഭിമുഖത്തിൽ ദേവൻ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP