Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിന്നൽ പരിശോധനയിൽ വിജിലൻസ് ഏഴുവർഷം മുമ്പ് പിടിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ അടിച്ചുകൊടുത്ത് മന്ത്രി സുധാകരൻ; നെല്ലായ ഓഫീസിലിരിക്കെ പിടികൂടിയ ക്രമക്കേടിന് പണി കിട്ടിയത് ഇപ്പോൾ കൊല്ലങ്കോട് സബ് രജിസ്ട്രാർ ആയ ഉദ്യോഗസ്ഥന്; അച്ചടക്ക നടപടി വൈകിച്ച ജീവനക്കാരുടെ വിവരങ്ങളും ആവശ്യപ്പെട്ട് മന്ത്രി

മിന്നൽ പരിശോധനയിൽ വിജിലൻസ് ഏഴുവർഷം മുമ്പ് പിടിച്ച ഉദ്യോഗസ്ഥന് സസ്‌പെൻഷൻ അടിച്ചുകൊടുത്ത് മന്ത്രി സുധാകരൻ; നെല്ലായ ഓഫീസിലിരിക്കെ പിടികൂടിയ ക്രമക്കേടിന് പണി കിട്ടിയത് ഇപ്പോൾ കൊല്ലങ്കോട് സബ് രജിസ്ട്രാർ ആയ ഉദ്യോഗസ്ഥന്; അച്ചടക്ക നടപടി വൈകിച്ച ജീവനക്കാരുടെ വിവരങ്ങളും ആവശ്യപ്പെട്ട് മന്ത്രി

തൃശൂർ: ഏഴുവർഷം മുമ്പ് വിജിലൻസ് ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് മന്ത്രി സുധാകരൻ. തൃശൂർ ജില്ലയിലെ നെല്ലായ സബ്രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾക്ക് ഉത്തരവാദിയായ ജീവനക്കാരൻ കെ സുധീറിനെ ആണ് സസ്‌പെന്റ് ചെയ്തത്. സുധീർ ഇപ്പോൾ കൊല്ലങ്കോട് സബ് രജിസ്ട്രാർ ആയി പ്രവർത്തിക്കുകയാണ്. നടപടി വൈകിയെന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊതുമരാമത്തും രജിസ്ട്രേഷനും വകുപ്പ് മന്ത്രി ജി സുധാകരന്റെ നിർദ്ദേശാനുസരണം ഉദ്യോഗസ്ഥനെതിരെ ഇപ്പോൾ നടപടി സ്വീകരിക്കുകയായിരുന്നു.

2011 ഓഗസ്റ്റ് അഞ്ചിന് നെല്ലായി സബ്രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപെടാത്ത തുക റിക്കാർഡ് റൂമിൽ നിന്നും കണ്ടെത്തിയിരുന്നു. കൂടാതെ ഓഫീസിൽ ഫീസിനത്തിൽ സമാഹരിച്ച തുകയിൽ കുറവും കണ്ടെത്തി. സബ്രജിസ്ട്രാറുടെ ചുമതല വഹിച്ചിരുന്ന സുധീറിന്റെ കൈവശമുണ്ടായിരുന്ന കണക്കിൽപെടാത്ത അധിക തുകയും അന്ന് പിടിച്ചെടുത്തു. എന്നാൽ പിന്നീട് ഇതിൽ നടപടികളൊന്നും ഉണ്ടായില്ല.

ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് സുധീറിനെ സസ്പെന്റ് ചെയ്യുന്നതിനും വിജിലൻസ് കണ്ടെത്തിയ ക്രമക്കേടുകൾക്ക് ഉത്തരവാദികളായ മറ്റു ജീവനക്കാർക്കെതിരേയും അധാരമെഴുത്തു ലൈസൻസികൾക്കെതിരേയും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകിയത്. അതൊടൊപ്പം ഈ ഫയൽ ഇത്രയും കാലം നടപടി എടുക്കാതെ കാലതാമസം വരുത്തിയ ജീവനക്കാരുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ഇത് റിപ്പോർട്ട് ചെയ്യുന്നതിന് നികുതി വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയതായും മന്ത്രി ജി സുധാകരൻ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP