Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജയിൽ അധികൃതർക്കെതിരെയും നടപടി; പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽകുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി; നടപടി ഡെപ്യുട്ടി പ്രിസൺ ഓഫീസർ മാർട്ടിൻ ബോസ്‌കോയുടെ സസ്‌പെൻഷനും താൽക്കാലിക വാർഡൻ സുഭാഷിന്റെ പിരിച്ചുവിടലിനും പിന്നാലെ; രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത് എസ്‌പി കെ ബി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം എന്ന് മുൻ നെടുങ്കണ്ടം എസ്‌ഐ സാബു

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജയിൽ അധികൃതർക്കെതിരെയും നടപടി; പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി അനിൽകുമാറിനെ തൽസ്ഥാനത്ത് നിന്നും മാറ്റി; നടപടി ഡെപ്യുട്ടി പ്രിസൺ ഓഫീസർ മാർട്ടിൻ ബോസ്‌കോയുടെ സസ്‌പെൻഷനും താൽക്കാലിക വാർഡൻ സുഭാഷിന്റെ പിരിച്ചുവിടലിനും പിന്നാലെ; രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത് എസ്‌പി കെ ബി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം എന്ന് മുൻ നെടുങ്കണ്ടം എസ്‌ഐ സാബു

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിൽ ജയിൽ അധികൃതർക്കെതിരെയും നടപടി. പീരുമേട് സബ് ജയിൽ സൂപ്രണ്ട് ജി. അനിൽകുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റി. വകുപ്പ്തല അന്വേഷണത്തിന്റെ ഭാഗമായാണ് മാറ്റം. ജയിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയതായി ജയിൽ ഡി.ഐ.ജി റിപ്പോർട്ട് നൽകിയിരുന്നു. ഡെപ്യൂട്ടി പ്രിസൺ ഓഫിസർ മാർട്ടിൻ ബോസ്‌കോയെ സസ്‌പെൻഡ് ചെയ്തതിന് പുറമെ താൽക്കാലിക വാർഡർ സുഭാഷിനെ പിരിച്ചുവിടുകയും ചെയ്തു.

സംഭവത്തിൽ ആദ്യം ജയിലധികൃതരെ സംരക്ഷിക്കുന്ന നിലപാടായിരുന്നു ഡിജിപി ഋഷിരാജ് സിങ് കൈക്കൊണ്ടത്. എന്നാൽ മാധ്യമ വാർത്തകളെ തുടർന്ന് ജയിൽ അധികൃതർക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. നെടുങ്കണ്ടം സ്റ്റേഷനിൽ ഉരുട്ടലിന് വിധേയനായ രാജ്കുമാറിനെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ജയിലിൽ പ്രവേശിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രാജ്കുമാറിന് വിദഗ്ധ ചികിത്സയും നിഷേധിച്ചു. ഈ വീഴ്ചകൾ ചൂണ്ടികാട്ടിയാണ് പീരുമേട് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫിസർക്കും താത്കാലിക വാർഡനുമെതിരായ നടപടി.

അതേസമയം, കസ്റ്റഡി കൊലപാതകത്തിൽ മുൻ എസ്‌പിക്കെതിരെ കേസിലെ ഒന്നാം പ്രതിയായ എസ്‌ഐ സാബു രംഗത്തെത്തി. എസ്‌പി കെ.ബി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരമാണ് രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതെന്ന് സാബു പറയുന്നു. തൊടുപുഴ കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിലാണ് മുൻ എസ്‌പിക്കെതിരെ സാബുവിന്റെ വെളിപ്പെടുത്തൽ. ഡി.വൈ.എസ്‌പിക്കും അറസ്റ്റ് വിവരം അറിയാമായിരുന്നു. രാജ്കുമാറിനെ കസ്റ്റഡിയിൽ എടുക്കുമ്പോൾ താൻ സ്റ്റേഷനിൽ ഇല്ലായിരുന്നുവെന്നും എസ്‌പിയുടെ നിർദ്ദേശപ്രകാരം സഹപ്രവർത്തകരാണ് ഇയാളെ ചോദ്യം ചെയ്തതെന്നും എസ്‌ഐ സാബു വ്യക്തമാക്കി.രാജ്കുമാറിനെ കസ്റ്റഡിയിൽ എടുത്തത് താൻ അറിഞ്ഞില്ലെന്നായിരുന്നു വേണുഗോപാലിന്റെ നിലപാട്. നെടുങ്കണ്ടം കസ്റ്റഡി മരണം വിവാദമായതോടെ വേണുഗോപാലിനെ ഇടുക്കി എസ്‌പി സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ജൂൺ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്കുമാർ റിമാൻഡിലിരിക്കെ മരിച്ചത്. കസ്റ്റഡിയിലിരിക്കെ ക്രൂരമായ മർദനത്തിനാണ് കുമാർ ഇരയായതെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കസ്റ്റഡിയിൽ എടുക്കുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ചു നടത്തിയ കഠിനമർദനമാണ് മരണത്തിലേക്കു നയിച്ചത്.നെടുങ്കണ്ടം തൂക്കുപാലത്തെ ഹരിത ഫിനാൻസ് എന്ന സ്ഥാപനത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് ഉടമ രാജ്കുമാറിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിച്ചത്. ദിവസങ്ങളോളം കസ്റ്റഡിയിലായിരുന്ന ഇയാൾ പീരുമേട് സബ് ജയിലിൽ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് മരിച്ചത്.

കസ്റ്റഡിയിൽ വച്ച് ക്രൂരമായി മർദ്ദനമേറ്റെന്ന ആരോപണം ശരിവെക്കുന്നതായിരുന്നു പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ ചതവുകളും മുറിവുകളും കണ്ടെത്തിയിരുന്നു. രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്താതെ നാലു ദിവസം കസ്റ്റഡിയിൽ വച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP