Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓപ്പറേഷൻ സ്ക്രീനിന്റെ ആദ്യ ദിനത്തിൽ തൃശ്ശൂർ മുന്നിൽ; ജില്ലയിൽ പിഴ ചുമത്തിയത് 124 വാഹനങ്ങൾക്ക് എതിരെ

ഓപ്പറേഷൻ സ്ക്രീനിന്റെ ആദ്യ ദിനത്തിൽ തൃശ്ശൂർ മുന്നിൽ; ജില്ലയിൽ പിഴ ചുമത്തിയത് 124 വാഹനങ്ങൾക്ക് എതിരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഓപ്പറേഷൻ സ്ക്രീനിന്റെ ആദ്യ ദിനത്തിൽ തൃശ്ശൂര് മാത്രം 124 വാഹനങ്ങൾക്ക് എതിരെ പിഴചുമത്തി. എറണാകുളത്ത് 110 ഉം തിരുവനന്തപുരത്ത് എഴുപതും കൊല്ലത്ത് എഴുപത്തൊന്നും മലപ്പുറത്ത് നാൽപ്പത്തെട്ടും വയനാട് പതിനൊന്നും വാഹനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ചു. പിഴ ചുമത്തിയ ശേഷവും കർട്ടനുകളും കൂളിഗ് ഫിലിമുകളും നീക്കം ചെയ്തില്ലെങ്കിൽ രണ്ടാം ഘട്ടത്തിൽ രജിസ്ട്രേഷൻ റദ്ദാക്കുമെന്നാണ് മുന്നറിയിപ്പ്.

കർട്ടനുകളിട്ട് എത്തിയ ചിലർ സ്ഥലത്ത് വെച്ചുതന്നെ ഇവ നീക്കം ചെയ്തു. ഇസഡ് കാറ്റഗറി സുരക്ഷയുള്ളവർക്കും മുഖ്യമന്ത്രിക്കും മാത്രമാണ് സംസ്ഥാനത്ത് ഇളവ്. പരാതികൾ പൊതുജനങ്ങൾക്കും അറിയിക്കാം. റോഡ് സുരക്ഷാ മാസം, ഹെൽമറ്റ് ചലഞ്ച് എന്നിവയ്ക്കൊപ്പമാണ് ഇപ്പോൾ ഓപ്പറേഷൻ സ്ക്രീനും നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP