Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമേരിക്കൻ പൗരത്വമുള്ള വനിതയ്ക്ക് കേരള സ്റ്റാർട്ടപ് മിഷനിൽ പിൻവാതിൽ നിയമനം; സ്വപ്ന സുരേഷിന്റേതടക്കം നൂറിലേറെ നിയമനങ്ങൾ സർക്കാർ വഴിവിട്ട് നടത്തിയെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അമേരിക്കൻ പൗരത്വമുള്ള വനിതയ്ക്ക് കേരള സ്റ്റാർട്ടപ് മിഷനിൽ പിൻവാതിൽ നിയമനം നൽകിയെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സ്വപ്ന സുരേഷിന്റേതടക്കം നൂറിലേറെ നിയമനങ്ങളാണ് ഐടി വകുപ്പിൽ വഴിവിട്ടു നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സ്വർണക്കള്ളക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു യുഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴിൽ നിർവഹിക്കുകയായിരുന്നു ചെന്നിത്തല.

ചട്ടങ്ങൾ പാലിക്കാതെ അമേരിക്കൻ വനിതയെ സീനിയർ ഫെലോ ആയി നിയമിച്ചതിനെക്കുറിച്ച് അന്വേഷിക്കുമോയെന്നു സർക്കാർ വ്യക്തമാക്കണം. ഇവർക്കു സ്വന്തമായി അമേരിക്കയിൽ കമ്പനിയുണ്ടെന്നാണു വിവരം. അങ്ങനെയെങ്കിൽ കേരളത്തിലെ സ്റ്റാർട്ടപ് കമ്പനികളുടെ താൽപര്യം ഇവർക്ക് എങ്ങനെ സംരക്ഷിക്കാനാകും?

തലസ്ഥാനം അഗ്നിപർവതത്തിനു മുകളിലാണെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതിന്റെ അർഥം ഇപ്പോഴാണു ജനങ്ങൾക്കു മനസ്സിലായത്. കേരളമല്ല, മന്ത്രിസഭയാണു അഗ്നിപർവതത്തിനു മുകളിൽ.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു കേസ് എടുക്കണം. സ്പീക്കർ പദവി ദുരുപയോഗം ചെയ്താണു തട്ടിപ്പുസംഘത്തിന്റെ പരിപാടി ഉദ്ഘാടനം ചെയ്യാൻ പോയതെന്നും ചെന്നിത്തല ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP