Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വ്യാപാരിയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ നേതൃത്വം നൽകിയത് ഭാര്യാപിതാവ്; അഞ്ചലിലെ ഉസ്മാനെ ആക്രമിച്ച കേസിൽ ഷാജഹാൻ അറസ്റ്റിൽ

വ്യാപാരിയുടെ മുഖത്ത് ആസിഡ് ഒഴിക്കാൻ നേതൃത്വം നൽകിയത് ഭാര്യാപിതാവ്; അഞ്ചലിലെ ഉസ്മാനെ ആക്രമിച്ച കേസിൽ ഷാജഹാൻ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ചലിൽ വ്യാപാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ചതിന് അറസ്റ്റിലായത് ഭാര്യാപിതാവ്. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണു അഞ്ചൽ പൊലീസിന്റെ പിടിയിലായത്. അഞ്ചൽ മുക്കട ജംഗ്ഷനിൽ അഫ്‌സൽ ഫ്രൂട്ട്‌സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട്. ഷാജഹാന് പുറമെ ഉസ്മാന്റെ ബന്ധുക്കളും കുളത്തൂപ്പുഴ സ്വദേശികളുമായ നാസ്സർ, നിസ്സാർ എന്നിവരുമാണ് പ്രതിസ്ഥാനത്തുള്ളത്.

ഇന്നലെയാണ് കേസിന് ആസ്പദമായ സംഭവം. കടയിൽ കച്ചവടം നടത്തുന്നതിനിടെ ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. ഇവർക്കെതിരെ ഉസ്മാൻ മൊഴി നൽകിയിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. രണ്ടുകണ്ണിനും പരിക്കേറ്റതിനെ തുടർന്നു ഉസ്മാനെ തിരുവനന്തപുരത്തെ സ്വകാര്യ കണ്ണാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP