Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

ജനൽ ചില്ല് തകർത്ത് മുൻ ഭാര്യയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ച് ക്രൂരത; വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച വിനീഷിനെ അതിവേഗം പിടികൂടി പൊലീസ്; മംഗലപുരത്തെ ആക്രമണത്തിന് പിന്നിൽ പൂർവ്വ വൈരാഗ്യം; അക്രമത്തിന് ഇരയായത് ടെക്‌നോസിറ്റിക്ക് അടുത്തുള്ള വീട്ടിൽ അമ്മയ്ക്കും മകനുമൊപ്പം കിടന്നുറങ്ങിയ യുവതിക്ക്; കേരളം വീണ്ടും ആസിഡ് ആക്രമണത്തിൽ ഞെട്ടുമ്പോൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് വീണ്ടും ആസിഡ് ആക്രണം. തിരുവനന്തപുരത്ത് മംഗലപുരം കാരമുട്ടിൽ യുവതിക്ക് നേരെയാണ് അർദ്ധ രാത്രിയിലെ ആസിഡ് ആക്രമണം. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്ക് ജനൽ ഗ്ലാസ് പൊട്ടിച്ചാന്ന് അക്രമി യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചത്.

സംഭവത്തിൽ യുവതിയുടെ മുൻ ഭർത്താവ് വിനീഷ് പൊലീസ് പിടിയിലായി. യുവതിയുടെ പരാതിയിൽ വിനീഷിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആസിഡ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മംഗലപുരത്ത് ടെക്‌നോസിറ്റിക്ക് സമീപമാണ് ഇവരുടെ വീട്. വീടിന്റെ ജനൽചില്ലുകൾ തകർത്ത് യുവതിയുടെ മേൽ ആസിഡ് ഒഴിക്കുകയായിരുന്നു.

യുവതിക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. സംഭവസമയത്ത് ശശികലയുടെ അമ്മയും 15കാരനായ മകനും ഒപ്പമുണ്ടായിരുന്നു. യുവതിയുടെ ശരീരത്തിൽ 20 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP