Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ആചാരവെടി' വാട്സാപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് കുട്ടികളുടെ നഗ്‌ന വീഡിയോകളും ഫോട്ടോകളും; ഗ്രൂപ്പിന്റെ സ്രഷ്ടാവ് മലപ്പുറത്തുകാരൻ അശ്വന്ദ്; 256പേർ അംഗങ്ങളുള്ള ഗ്രൂപ്പിൽ അശ്ലീല വീഡിയോകളും ഫോട്ടോകളും മാത്രം; രണ്ടുമലപ്പുറത്തുകാർ അറസ്റ്റിലായത് ഇന്റർപോളിന്റെ സഹായത്തോടെ

'ആചാരവെടി' വാട്സാപ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചത് കുട്ടികളുടെ നഗ്‌ന വീഡിയോകളും ഫോട്ടോകളും; ഗ്രൂപ്പിന്റെ സ്രഷ്ടാവ് മലപ്പുറത്തുകാരൻ അശ്വന്ദ്; 256പേർ അംഗങ്ങളുള്ള ഗ്രൂപ്പിൽ അശ്ലീല വീഡിയോകളും ഫോട്ടോകളും മാത്രം; രണ്ടുമലപ്പുറത്തുകാർ അറസ്റ്റിലായത് ഇന്റർപോളിന്റെ സഹായത്തോടെ

ജംഷാദ് മലപ്പുറം

മലപ്പുറം: ആചാരവെടി വാട്സാപ് ഗ്രൂപ്പിൽ കുട്ടികളുടെ നഗ്‌ന വീഡിയോകൾക്കും ഫോട്ടോകൾക്കും ഇഷ്ടക്കാർ കൂടുതൽ. ഗ്രൂപ്പിന്റെ നിർമ്മാതാവ് മലപ്പുറത്തുകാരൻ അശ്വന്ദ്. 256പേർ അംഗങ്ങളുള്ള ഗ്രൂപ്പിൽ അശ്ലീല വീഡിയോകളും ഫോട്ടോകളും മാത്രം. കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ടുമലപ്പുറത്തുകാർ അറസ്റ്റിൽ. ഇന്റർപോളിന്റെ സഹായത്തോടെയാണ് ഇവരെ പിടികൂടിയത്. കുട്ടികളുടെ അശ്ശീല ചിത്രങ്ങളും വീഡിയോകളും ആചാരവെടി വാട്സ് ആപ്പ് ഗ്രുപ്പിലൂടെ പ്രചരിപ്പിച്ച സംഘത്തിലെ രണ്ടു പേരെയാണ് ഇന്നാണ് മലപ്പുറം ചങ്ങരംകുളം പൊലീസ് പിടികൂടിയത്.

വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ദ് (21), ചങ്ങരംകുളം സ്വദേശി രാഗേഷ് (40) എന്നിവരെയാണ് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ സംഘവും പിടികൂടിയത്. ആചാരവെടിയെന്നാണ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ പേര്. കുറ്റിപ്പാല സ്വദേശി അശ്വന്ദാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. 256 പേരാണ് ഗ്രുപ്പിലുള്ളത്. ഇതിൽ മലപ്പുറം ജില്ലയിൽ 15 പേർ ഈ ഗ്രൂപ്പിലുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും ഗ്രുപ്പിലുണ്ട്. ഇത്തരത്തിൽ ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്ന വിവരം യൂണിസേഫ് (യുണൈറ്റഡ് ഇന്റർനാഷണൽ ചിൽഡ്രൻ എമർജൻസി ഫണ്ട് ) എന്ന സംഘടനയുടെ ശ്രദ്ധയിൽ പെടുകയും ഈ വിവരം കേരളത്തിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്ക് കൈമാറി.

ഇതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് പൊലീസിന്റെ സൈബർ ഡോമിൽ നടത്തിയ പരിശോധനയിലാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വട്ടംകുളം കുറ്റിപ്പാല സ്വദേശിയാണെന്ന് വ്യക്തമായത്. തുടർന്ന് വിവരം മലപ്പുറം ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയും പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാശം ജില്ലയിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലും പരിശോധന നടത്തി. ചങ്ങരംകുളം സിഐയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് സംഘത്തിലെ രണ്ടു പേർ പിടി കുടിയത്. മറ്റുള്ളവർക്ക് വേണ്ടിയുള്ള അന്യേഷണം ഊർജിതമാക്കിയതായി ചങ്ങരംകുളം സി ഐ ബഷീർ ചിറക്കൽ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP