Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202006Sunday

ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗം ചെയ്ത പ്രതി പിടിയിൽ; പീഡന ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കി പൊലീസ്; പിടയിലായത് പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമൻ

ഭിന്നശേഷിക്കാരിയായ യുവതിയെ മാനഭംഗം ചെയ്ത പ്രതി പിടിയിൽ; പീഡന ശേഷം കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കകം വലയിലാക്കി പൊലീസ്; പിടയിലായത് പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു കടന്നുകളഞ്ഞ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ വലയിലാക്കി പൊലീസ്. പയ്യോളി അയനിക്കാട് സ്വദേശി ആഷിക് സോളമനെ ( 26) ആണ് സിറ്റി പൊലീസ് കമ്മീഷണർ എ വി ജോർജ്ജിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് സി ഐ മൂസ വള്ളിക്കാടനും നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ കെ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യൽ സ്‌ക്വാഡും ചേർന്ന് പിടികൂടിയത്

ഓൺലൈൻ ഫുഡ് സപ്ലൈ ഡെലിവറി ബോയ് ആയി ജോലിചെയ്തുവരികയായിരുന്ന ആഷിഖ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി എട്ടേമുക്കാൽ മണിയോടുകൂടി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതിയെ പ്രലോഭിപ്പിച്ചു വീട്ടിലാക്കി ത്തരാം എന്ന് പറഞ്ഞു സ്‌കൂട്ടറിൽ കയറ്റി തൊണ്ടയാട്, മലാപറമ്പ്, ചേവായൂർ ഭാഗങ്ങളിൽ കറങ്ങി മെഡിക്കൽകോളേജ് ഭാഗത്ത് വീണ്ടും എത്തി പിന്നീട് തൊണ്ടയാട് ആളൊഴിഞ്ഞ ബിൽഡിങ്ങിന് താഴെ കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

അവിടെ ഉപേക്ഷിക്കപ്പെട്ട യുവതി റോഡരികിൽ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജനങ്ങൾ പൊലീസിനെ വിവരമറിയിക്കുകയും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി കേസ് എടുക്കുകയായിരുന്നു. സമീപത്തെ ബാങ്കിന്റെ സി സി ടി വി ഉൾപ്പെടെ ഇവർ സഞ്ചരിച്ച വഴിയിലെ അമ്പതോളം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. വിവിധ ഓൺലൈൻ ഫുഡ് സപ്ലൈ കമ്പനികളുമായി ആശയ വിനിമയം നടത്തിയപ്പോൾ കൂടുതൽ വിവരങ്ങൾ ല ഭിക്കുകയും ചെയ്തു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സി സി ടി വി ദൃശ്യത്തിൽ പതിഞ്ഞ ഫോട്ടോ കാണിച്ചുകൊടുത്തെങ്കിലും വിശദവിവരങ്ങൾ ലഭിക്കാത്തതും പെൺകുട്ടിയിൽ നിന്നും പ്രതിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തതും പൊലീസിനെ കുഴക്കി. എന്നാൽ ഇത്തരത്തിൽ മുൻ കേസുകളിൽ പ്രതികളായവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. ഇതിൽ നിന്നും പ്രതി മുമ്പ് വടകര സ്റ്റേഷനിൽ കഞ്ചാവ് കേസിൽ ഉൾപ്പെട്ട് ജയിലിൽ കിടന്ന് ജാമ്യത്തിലിറങ്ങിയ ആളാണെന്ന് മനസ്സിലാക്കി. ൊഒടുവിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതിയെ വിദഗ്ധമായി പിടികൂടുകയായിരുന്നു.

അന്വേഷണ സംഘത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, ഷാലു. എം, ഹാദിൽ കുന്നുമ്മൽ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്‌ഐ പ്രശോഭ്, രാജേന്ദ്രൻ മനോജ് വിനോദ്. പി, സുബിന കെ പി എന്നിവരും ഉണ്ടായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP