Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പോക്‌സോ കേസ് പ്രതി കോവിഡ് സെന്ററിൽ നിന്നും രക്ഷപ്പെട്ടു; പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും കബളിപ്പിച്ച് 21കാരൻ കടന്നുകളഞ്ഞത് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന്

പോക്‌സോ കേസ് പ്രതി കോവിഡ് സെന്ററിൽ നിന്നും രക്ഷപ്പെട്ടു; പൊലീസിനെയും ആരോഗ്യപ്രവർത്തകരെയും കബളിപ്പിച്ച് 21കാരൻ കടന്നുകളഞ്ഞത് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ കേന്ദ്രത്തിൽ നിന്ന്

പ്രകാശ് ചന്ദ്രശേഖർ

നെടുമ്പാശ്ശേരി : പോക്‌സോ കേസിൽ പിടിയിലായിരുന്ന പ്രതി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നും രക്ഷപ്പെട്ടു. കുട്ടമ്പുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്ന മുത്തു (21)വാണ് ഇന്ന് വൈകിട്ട് സിയാൽ കൺവെൻഷൻ സെന്റെറിലെ ചികിൽസാ കേന്ദ്രത്തിൽ നിന്നും പൊലീസിനെയും ആരോഗ്യ പ്രവർത്തകരെയും കബളിപ്പിച്ച് കടന്നുകളഞ്ഞത്.

കേസിൽ പിടിയിലായ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ ചികിൽസാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നത്. മറ്റ് കോവിഡ് രോഗികൾക്കൊപ്പമാണ് ഇയാളെയും ചികിത്സിച്ചിരുന്നത്. പുറത്ത് പൊലീസ് ഉണ്ടായിരുന്നുവെങ്കിലും ഇയാൾ മുങ്ങിയത് അവരും അറിഞ്ഞില്ല. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP