Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന പ്രതി വാർഡിലെ ഗ്രില്ല് തകർത്ത് ഓടിരക്ഷപെട്ടു; 20 കാരൻ നൗഷാദ് നേരത്തെയും ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ചരിത്രം; ജൂൺ എട്ടിന് ആശുപത്രി ശുചിമുറിയിലെ വെന്റിലേറ്റർ വഴി പുറത്ത് ചാടിയ പ്രതി കടന്നുകളഞ്ഞത് ബൈക്ക് മോഷ്ടിച്ച്

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന പ്രതി വാർഡിലെ ഗ്രില്ല് തകർത്ത് ഓടിരക്ഷപെട്ടു; 20 കാരൻ നൗഷാദ് നേരത്തെയും ആശുപത്രിയിൽ നിന്ന് ചാടിപ്പോയ ചരിത്രം; ജൂൺ എട്ടിന് ആശുപത്രി ശുചിമുറിയിലെ വെന്റിലേറ്റർ വഴി പുറത്ത് ചാടിയ പ്രതി കടന്നുകളഞ്ഞത് ബൈക്ക് മോഷ്ടിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന പ്രതി ആശുപത്രി വാർഡിലെ ഗ്രില്ല് തകർത്ത് രക്ഷപെട്ടു. കൊണ്ടോട്ടി മോങ്ങം കൈനൽ പറമ്പ് റംഷാദ് എന്ന നൗഷാദ്(20) ആണ് രക്ഷപെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. കോവിഡ് ബാധിതനായ ഇയാളെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ എത്തിച്ചത്.

ബുധനാഴ്ച രാവിലെ ചികിൽസക്ക് എത്തിയ ആരോഗ്യ പ്രവർത്തകരാണ് പ്രതി രക്ഷപെട്ട വിവരം അറിയുന്നത്. ഉടനെ മഞ്ചേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ചികിൽസയിലായിരിക്കെ ജൂൺ എട്ടിനും ഇയാൾ ആശുപത്രിയിൽ നിന്ന് രക്ഷപെട്ടിരുന്നു. അന്ന് ശുചിമുറിയിലെ വെന്റിലേറ്റർ വഴി പുറത്ത് ചാടിയ ഇയാൾ ആശുപത്രി പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്. സംഭവത്തിന് രണ്ടുദിവസം കഴിഞ്ഞ് കൊണ്ടോട്ടി പൊലീസാണ് ഇയാളെ പിടികൂടിയത്. മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കുന്ദമംഗലം എന്നീ സ്റ്റേഷനുകളിൽ ആറ് കേസുകളിൽ പ്രതിയാണ് ഇയാൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP