Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശ്ശൂരിൽ ജീപ്പ് ബൈക്കിലിടിച്ച് ഒരു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

തൃശ്ശൂരിൽ ജീപ്പ് ബൈക്കിലിടിച്ച് ഒരു മരണം; ഒരാൾ ഗുരുതരാവസ്ഥയിൽ

മറുനാടൻ മലയാളി ബ്യൂറോ

 തൃശ്ശൂർ: ദേശീയപാതയിൽ ശ്രീനാരായണപുരത്തിന് സമീപം ഇരുപത്തി അഞ്ചാം കല്ലിൽ ജീപ്പിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. ബൈക്കിലുണ്ടായിരുന്ന യുവതിക്ക് പരിക്കേറ്റു. എറിയാട് മാടവന വലിയ വീട്ടിൽ ഷമീർ (41) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റഷമീറിന്റെ ഭാര്യ ഷാഹിദ (38)യെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ വന്ന ജീപ്പ് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഓൺ ലൈഫ് ആംബുലൻസ് പ്രവർത്തകർ ഇയാളെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ജീപ്പ് ഇടിച്ചതിനെ തുടർന്ന് സമീപത്തെ വൈദ്യുതി പോസ്റ്റ് തകർന്നിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP