Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വടകരയിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; മരണമടഞ്ഞത് കായക്കൊടി സ്വദേശി കുഞ്ഞമ്മദ്; മൃതദേഹം പുറത്തെടുത്തു

വടകരയിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; മരണമടഞ്ഞത് കായക്കൊടി സ്വദേശി കുഞ്ഞമ്മദ്; മൃതദേഹം പുറത്തെടുത്തു

ജാസിം മൊയ്തീൻ

കോഴിക്കോട്: വടകര എടച്ചേരി ടൗണിനടുത്ത് വെങ്കല്ലൂരിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് കിണറിനടിയിൽ അകപ്പെട്ട തൊഴിലാളികളിലൊരാൾ മരിച്ചു. കായക്കൊടി സ്വദേശി കുഞ്ഞമ്മദാണ് (54) മണ്ണിനടിയിൽപെട്ട് മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന പൊക്കനെ മണ്ണിനടിയിൽ നിന്നും ജീവനോടെ രക്ഷപ്പെടുത്തി. കുഞ്ഞമ്മദിന്റെ മൃതദേഹം ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്. പ്രദശേത്ത് തുടർന്നുകൊണ്ടിരുന്ന മഴ രക്ഷ പ്രവർത്തനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മൃതദേഹം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ന് രാവിലെ 10 മണിയെടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എടച്ചേരി ടൗണിനടുത്ത് വെങ്കല്ലൂരിൽ മുതിരക്കാട്ടിൽ മുഹമ്മദിന്റെ വീട്ടുവളപ്പിലെ കിണറിന് പടവുകൾ കെട്ടുന്നതിനിടയിലാണ് അപകടമുണ്ടായത്. നാല് തൊഴിലാളികളകളാണ് ജോലി ചെയ്തിരുന്നത്. ഇതിൽ മരണപ്പെട്ട കുഞ്ഞമ്മദും പരിക്കേറ്റ് കുഞ്ഞമ്മദുമാണ് കിണറിന് ഏറ്റവും അടുത്തുണ്ടായിരുന്നത്. പ്രദേശത്ത് രാവിലെ മുതൽ തന്നെ കനത്ത മഴയുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ കണിറിന്റെ പരിസരം നനഞ്ഞ് അപകടാവസ്ഥയിലായിരുന്നു.

ഈ അവസ്ഥയിൽ കിണറിൽ ജോലി ചെയ്യൽ ദുഷ്‌കരമായിരുന്നിട്ടു കൂടി ഇന്ന് ജോലി തുടരുകയായിരുന്നു. ഇതിനിടെ കിണറിന്റെ മുകളിലെ വശത്തുള്ള കല്ലും മണ്ണും ഇടിഞ്ഞ് കിണറിലേക്ക് തൊഴിലാളികൾക്കൊപ്പം കിണറിലേക്ക് പതിക്കുകയായിരുന്നു. പൊക്കനെ ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് രക്ഷപ്പെടുത്തിയെങ്കിലും കുഞ്ഞമ്മദ് പൂർണ്ണമായും മണ്ണിനടിൽ അകപ്പെട്ടു. എടച്ചേരി പൊലീസും വടകര, നാദാപുരം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മണക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം നടത്തിയാണ് കുഞ്ഞമ്മദിന്റെ മൃതദേഹം പുറത്തെടുത്തത്. ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കിയാണ് മൃതദേഹം പുറത്തെടുത്തത്. തുടർച്ചയായി പെയ്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP