Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരം മുറിക്കുന്നതിനിടെ വൈദ്യുത വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; അപടമുണ്ടായത് വൈദ്യുതി കമ്പിയിൽ വീണ മരം നീക്കം ചെയ്യുന്നത് നോക്കിനിൽക്കവെ; അന്തരിച്ചത് മലപ്പുറം മേൽമുറി സ്വദേശി ശബീറലി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: മരം മുറിക്കുന്നതിനിടെ വൈദ്യുത വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. മേൽമുറി കള്ളാടിമുക്ക് ചേക്കുണ്ടോടി അകുവളപ്പിൽ പരേതനായ കുഞ്ഞിമുഹമ്മദിന്റെ മകന് ശബീറലി(43)യാണ് മരിച്ചത്.

ബുധനാഴ്‌ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. കാറ്റിലും മഴയിലും കഴിഞ്ഞ ദിവസം സമീപത്തെ വീട്ടിലേക്ക് വൈദ്യുതി ലൈനിന് മുകളിലൂടെ വീണ മരം തൊഴിലാളികള് മുറിക്കുന്നത് നോക്കിനിൽക്കുന്നതിനിടെ ലൈനില് തട്ടി ഷോക്കേല്ക്കുകയായിരുന്നു. ഉമ്മ: ആയിഷ. ഭാര്യ: ബുഷ്‌റ, മക്കള്: ഫാത്തിമ ഇസാന, മുഹമ്മദ് മിറാഷ്, ഇസ്ഹാന്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP