Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളം കോരാനുള്ള ശ്രമത്തിനിടെ അപകടം; നിലമ്പൂരിലെ മമ്പാട് മാനസിക വൈകല്യമുള്ള സ്ത്രീ കിണറ്റിൽ വീണ് മരിച്ചു

വെള്ളം കോരാനുള്ള ശ്രമത്തിനിടെ അപകടം; നിലമ്പൂരിലെ മമ്പാട് മാനസിക വൈകല്യമുള്ള സ്ത്രീ കിണറ്റിൽ വീണ് മരിച്ചു

ജാസിം മൊയ്‌ദീൻ

നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത് മമ്പാട് ഗ്രാമഞ്ചായത്തിൽ മാനസികവൈകല്യമുള്ള സ്ത്രീ കിണറ്റിൽ വീണ് മരിച്ചു. മമ്പാട് മേപ്പാടം കൂളിക്കൽ രാധയാണ് മരിച്ചത്. 50 വയസ്സായിരുന്നു. വർഷങ്ങളായി മാനസിക വൈകല്യത്തിന് ചികിൽസയിലാണ് രാധ. ഇന്ന് ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. കിണറ്റിൽ നിന്ന് പുറത്തെടുത്ത് നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലാണ്. പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇന്ന് ഉച്ചയോടെ അപകടം നടന്നയുടനെ നാട്ടുകാരാണ് രാധയെ കിണറിൽ നിന്ന് പുറത്തെടുത്ത്. പുറത്തെടുക്കുന്ന സമയത്ത് ജീവനുണ്ടായിരുന്നതായി രക്ഷാപ്രവർത്തനം നടത്തിയവർ പറഞ്ഞു. വെള്ളം കോരാനുള്ള ശ്രമത്തിനിടയിൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. മഴ പെയ്ത് കിണറിൽ നിറയെ വെള്ളവുമുണ്ടായിരുന്നത് അപകടത്തിന്റെ സാധ്യത വർദ്ധിപ്പിച്ചു.

രാധയുടെ അഛനും അമ്മയും നേരത്തെ മരിച്ചിട്ടുണ്ട്. മാനസികവൈകല്യം വന്നതിനെ തുടർന്ന് ഭർത്താവും ഉപേക്ഷിച്ചിരുന്നു. ആകെയുള്ള രണ്ട് സഹോദരങ്ങളും രോഗികളായി കിടപ്പിലാണ്. പഞ്ചായത്തിന്റെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും ബന്ധുക്കളുടെയും സഹായത്താലാണ് വീട് നിർമ്മിച്ചത്. ഇവരുടെയൊക്കെ സഹായത്താലായിരുന്നു രാധയുടെ കുടുംബത്തിലെ നിത്യചെലവുകൾ നടന്നിരുന്നതും. 30 വർഷത്തിലധികമായി രാധയ്ക്ക് മാനസിക വൈകല്യമുണ്ട്. രണ്ട് സഹോദരങ്ങളും ശാരീരിക അവശതകൾ കാരണം കിടപ്പിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP