Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റോഡ് മുറിച്ചുകടക്കവേ അപകടം; മാർതോമ ചെറിയ പള്ളി മുൻ ട്രസ്റ്റി എൽദോസ് മരിച്ചു

റോഡ് മുറിച്ചുകടക്കവേ അപകടം;  മാർതോമ ചെറിയ പള്ളി മുൻ ട്രസ്റ്റി എൽദോസ് മരിച്ചു

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മാർതോമ ചെറിയ പള്ളി മുൻ ട്രസ്റ്റി മാതിരപ്പിള്ളി പാലപ്പിള്ളിൽ എൽദോസ് (71)വാഹനാപകടത്തിൽ മരിച്ചു.

എൽദോസും ഭാര്യയും രാവിലെ പള്ളിയിൽ എത്തിയിരുന്നു. പള്ളിയിൽ നിന്നും ഇറങ്ങി, ഭാര്യയ്ക്കൊപ്പം റോഡ് മുറിച്ചുകടക്കവെയായിരുന്നു ദുരന്തം. എൽദോസിനെ വാഹനം ഇടിച്ച വിവരം ഡ്രൈവർ അറിഞ്ഞില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാവുന്നത്.വാഹനം കുറച്ചുകൂടി മുന്നോട്ട് പോകുന്നതാണ് ദൃശ്യത്തിൽ കാണുന്നത്.

എൽദോസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു അപകടം. കോതമംഗലം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP