Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202416Sunday

ചവറയിൽ ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; റോഡിൽ തെറിച്ചുവീണ് മരിച്ചു; ഓട്ടോ മതിലിൽ ഇടിച്ച് യാത്രക്കാരിക്കും പരിക്ക്

ചവറയിൽ ഓട്ടോ ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; റോഡിൽ തെറിച്ചുവീണ് മരിച്ചു; ഓട്ടോ മതിലിൽ ഇടിച്ച് യാത്രക്കാരിക്കും പരിക്ക്

മറുനാടൻ മലയാളി ബ്യൂറോ

ചവറ: ഓട്ടോ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റോഡിൽ തെറിച്ചു വീണ് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോ മതിലിലിടിച്ചു യാത്രക്കാരിക്ക് പരുക്കേറ്റു. ചവറ തെക്കുംഭാഗം തുണ്ടിൽ രാജേന്ദ്രൻ പിള്ളയുടെയും വസന്തയുടെയും മകൻ രാജീവ് കുമാർ (34) ആണ് മരിച്ചത്.

വടക്കുംഭാഗം സ്വദേശി അമ്പിളിക്കാണ് പരുക്കേറ്റത്. ബുധനാഴ്ച വൈകിട്ട് 6ന് മഠത്തിൽ ജംക്ഷനിലെ ഓട്ടോ സ്റ്റാൻഡിൽനിന്നും ഓട്ടം പോകുന്നതിനിടെ തെക്കുംഭാഗം തണ്ടളത്ത് ജംക്ഷനു തെക്കു വശം വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോയിൽ നിന്നും ഇയാൾ റോഡിലേക്ക് വീഴുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിൽ ഇടിച്ചു നിന്നു. ഉടൻ തന്നെ രാജീവ് കുമാറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP