Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202403Sunday

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; അപകടം ദമ്മാമിൽ

സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു; അപകടം ദമ്മാമിൽ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കളമശ്ശേരി പോളിടെക്‌നികിന് സമീപം അഞ്ചക്കുളം വീട്ടിൽ ഷമീർ (27) ആണ് മരിച്ചത്. ചെവ്വാഴ്ച രാവിലെ ദമ്മാമിലുണ്ടായ അപകടത്തിലായിരുന്നു അന്ത്യം.

റാക്കയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മരിച്ച ഷമീർ. അദ്ദേഹം ഓടിച്ചിരുന്ന വാഹനം കഴിഞ്ഞ ദിവസം രാവിലെ അബ്‌കേക്ക് അരാംകോ പാലത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സൗദി അറേബ്യയിൽ തന്നെ സംസ്‌കരിക്കും. പിതാവ് - ഫറഫുദ്ദീൻ. മാതാവ് - നസീമ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP